Monday, June 24, 2013

പതിനാറിലെ മത രാഷ്ട്രീയങ്ങളിൽ നാം.



_______________________________
 
 
പതിനാറു വയസ്സെന്നല്ല;
മത ഭീകരതയുടെ പരീശന്മാരായ
'ജനാധിപത്യ" ഭരണ കൂടങ്ങൾ
നാളെ
സ്വന്തം അമ്മമാരെ പരിണയിക്കാനും
ഓർഡിനൻസ് ഇറക്കും..

പഞ്ച വത്സര വോട്ടു മഹാമഹത്തിൽ ;
ഇടതു വലതു കൂട്ടികൊടുപ്പിലെ
... ജനാധിപത്യ മഹാ പരിരക്ഷകർ
വാദി പ്രതിയായും
പ്രതി വാദിയായും
വേഷമാടും..

ദൈവ സങ്കല്പം
കഴിഞ്ഞുള്ള അഭയം രാജ്യത്തെ
കോടതികളെന്നു
കരുതുന്ന
പൊതുജനകഴുതകൾ ,
നീതി പീഠങ്ങളുടെ
ഈ മഹാ മൌനത്തിൽ
ഭയത്തോടെ
കണ്ണടക്കും.


ശബ്ദം നഷ്ട്ടപെട്ട;
വരിയുടക്കപ്പെട്ട
ഒരു ജനതയെ പോലെ നാം
നിർവികാരതയോടെ,
നിസ്സഗ്ഗതയോടെ
എല്ലാം നോക്കി കാണും..

ആകയാൽ ;
നാളത്തെ പുലരികൾ
നമ്മുടേതല്ല.,
മതങ്ങളെ പരിരക്ഷിക്കുന്ന
ഭരണൂടങ്ങളുടെതാണ് .

ഇനിയും
മരിച്ചേ ജീവിക്കുക.

__________________________
 
 
 
 
 
 

4 comments:

ഷാജു അത്താണിക്കല്‍ said...

ഹൊ പതിനാറെങ്കി പതിനാറ് ഹിഹിഹ്

ajith said...

എന്ത് പതിനാറ്
ആരടെ പതിനാറ്?

നമുക്കൊന്നുമില്ല

Manu Nellaya / മനു നെല്ലായ. said...

മുസ്ലിം വിവാഹ പ്രായം ;
വിവാദ സർക്കുലർ പിന്വലിച്ചു (വാര്ത്ത) (28 june 2013)

-----------------------------------------------------
മറുമൊഴി :- നാണം കെട്ട നാടകങ്ങളുമായി ഇങ്ങനെയും കൊറേ 'സർക്കാരുകൾ'

Arya. said...

Nammude govt.. :)