Thursday, November 29, 2012

ഗാസാ ..------------------------------------------------

ഗാസാ ..
സെമിടിക് മത ഭൂതങ്ങള്‍
നിന്റെ കുഞ്ഞുങ്ങളെ
ബലി ക്കല്ലില്‍
കണ്ടിക്കുമ്പോള്‍ ;

ദുര്‍ബലന്റെ ജീവന്‍ ബലവാന്‍റെ
ചോര കിണ്ണം നിറക്കുമ്പോള്‍

ഇതു
കുടിയിറക്കപ്പെട്ടവന്റെ,
കുടിയേറിയവന്റെ,
ഉണങ്ങാത്ത
ഒരു തിരു മുറിവ് !!

ഹൃദയം ചേദിക്കപ്പെട്ടവരുടെ
അവസാന തുള്ളി
മിഴി നീര്‍..

ഐക്യ ധാര്‍ഡ്യം ...

-------------------------------------------------

(അ സ്സഹനീയമായ മൌനത്തോടെ സയണിസ്റ്റ് ഭീകരതയെ വാഴ്ത്തി പാടുകയാണ് ഇന്ത്യ പോലുള്ള നട്ടെല്ലില്ലാ ദരിദ്ര രാഷ്ട്രങ്ങള്‍..
രാജ്യത്തെ പൌരനെന്ന നിലയില്‍ ഈ ഷണ്ണ്‍ഡ മൌനത്തിനു മുന്നില്‍ ലജ്ജയോടെ തല കുനിക്കുന്നു..!)
 

Thursday, November 15, 2012

തുലാവര്‍ഷ രാവില്‍ വന്നു കഥ പറഞ്ഞു മരിച്ചു പോയൊരാ പെണ്‍ കുട്ടിക്ക്..; (സ്വപ്നാനുഭവം)

_______________________________________________________________________

                                               ഉപ ബോധ മനസ്സിലെ ഭാവനകള്‍ നിദ്രയില്‍ വിരുന്നു വന്നു വേഷമാടുന്ന നാടകങ്ങളാകാം ഒരു പക്ഷെ നാം കാണുന്ന  സ്വപ്‌നങ്ങള്‍.യുക്തിക്കും ,അത്മീയതക്കും, ശാസ്ത്രീയ വ്യാഖ്യാനങ്ങള്‍ക്കും അപ്പുറം, മനുഷ്യ മനസ്സിന്റെ വിചിത്രമായ മേച്ചില്‍ പുറങ്ങളിലേക്ക് അവയ്ക്ക് നമ്മെ കൊണ്ട് പോകാന്‍ കഴിയുമെന്നത് മറ്റൊരു ''സ്വപ്നം'' പോലെ താനെ തികച്ചും യാഥാര്‍ത്യവുമാണ് .

                                        എന്റെ നിദ്രയിലേക്ക് സാധാരണയായി സ്വപ്‌നങ്ങള്‍ കടന്നു വരാറില്ല .. വര്‍ണ്ണങ്ങളുടെ കാല്പനികത ചാലിച്ച സഹജ സ്വഭാവം നിറഞ്ഞ പ്രണയ നാളുകളുടെതോ, ജീവിത ദുരന്തങ്ങളില്‍ ഓര്‍ക്കാന്‍ ഇഷ്ട്ടമില്ലാത്ത ദു സ്വപ്നങ്ങളുടെ ചിതറിയ ഫ്രൈമുകളോ ഒന്നും തന്നെ കണ്ടാലും സ്വപ്നങ്ങളുടെ അവശേഷിപ്പുകളായി ഓര്‍മകളിലേക്ക് തങ്ങി നില്‍ക്കാറില്ലെന്നതാകാം ശരി.  തിരക്കുകളുടെ യാന്ത്രിക ദിനങ്ങളുടെ  അവസാനം, ഉണര്വ്വിനും ഉറക്കത്തിനും  ഇടയിലുല്ല ഇത്തിരി നിമിഷങ്ങള്ഉടെ അമൂര്‍ത്തമായ ''കാഴ്ചകളെ' സ്വപനങ്ങലെന്നു വിളിക്കാറുമില്ലല്ലോ . നിദ്രയുടെ കാണാ കയങ്ങളിലേക്ക് മുങ്ങാം കുഴിയിടുംന്നേരം ബോധമറ്റ ഉറക്കങ്ങളാണ് പതിവ്. പിന്നെ, പുലരിയുടെ തിരക്കുകളിലേക്ക് കടക്കുംനേരം പോയ രാവിന്റെ ചെറു മരണങ്ങളിലോന്നും സ്വപ്നമെന്ന ഓര്മ അവശേഷിക്കാരുമില്ലായിരുന്നു .

                           പക്ഷെ; ഈ തുലാവര്‍ഷ രാവുകളിലെ ഒരു  യാമം എന്റെ അനുഭവങ്ങള്‍ക്ക് അപവാദമായ ഒന്നായിരുന്നു! സ്വപ്നത്തിനും യാഥാര്‍ത്യത്തിനും ഇടയില്‍ ബോധമനസ്സിനെ നിദ്ര വലിച്ചെറിയപ്പെട്ട അഗാധ നിമിഷങ്ങള്‍! ഒരു യക്ഷി കഥയിലെ ഭ്രാന്തമായ ദര്‍ശനം പോലെ തികച്ചും അനുഭവ ഭേധ്യമായ ഒരു സ്വപനം !

                            ഞാനും സ്വപ്നം കാണുകയായിരുന്നു.., വര്‍ത്തമാനത്തിനും ഭൂതത്തിനും ഇടയിലേക്ക് പ്രാചീനതയുടെ നോവ്‌ പാളങ്ങളില്‍ കല്‍ക്കരി വണ്ടികള്‍ ഓടുന്നൊരു തീരത്തായിരുന്നു ഞാനപ്പോള്‍ . പാളങ്ങള്‍ക്കപ്പുറം ഹേമന്തം വിരിച്ച പച്ചകുന്നുകളില്‍ അനേകം മണ്‍ കുടിലുകള്‍ മഞ്ഞു മൂടി കിടന്നിരുന്നു  വേനലും  വസന്തവും ആ തീരത്തെ ഒരു പോലെ പുണര്‍ന്നിരുന്നു.. കരിമ്പനകള്‍ ആകാശത്തോളം ഉയരമുന്ടെന്നു തോന്നിച്ചു..ഒരു നൂല്  പോലെ വളഞ്ഞെതുന്ന അരുവിയുടെ ഒരു ഭാഗം വരണ്ടും മറുഭാഗം ജല വിതാനം ഉയര്‍ന്നും ഒഴുകിയിരുന്നു..; ആകെ വൈരുധ്യതയുടെ ഒരു കാന്‍വാസ് ചിത്രം പോലെ..

                     ഇലകളില്‍ മഴത്തുള്ളികള്‍ ചിതറുന്ന നേരമായിരുന്നു പിന്നീട്, പേരറിയാത്ത കിളിയോച്ചകള്‍ക്കും, കല്‍ക്കരി വണ്ടിയുടെ ചൂളം വിളിക്കും  
ഇടയിലൂടെ കറുത്ത ഗൌണ്‍ അണിഞ്ഞ, ചുരുണ്ട മുടികളുള്ള ഒരു പെണ്‍ കുട്ടി അരുവിയെ പകുത്തു നടന്നടുക്കുകയായിരുന്നു.. എന്റെ കാഴ്ചക്കും, അവളുടെ മിഴികള്‍ക്കും മീതെ ചാര നിറമുള്ള പുഷ്പ്പങ്ങള്‍ കൊഴിഞ്ഞു വീണു കൊണ്ടേ ഇരുന്നു..അവള്‍ സംസാരിക്കുന്ന നേരം സൂര്യന് നിറം നഷ്ട്ടമാകുന്നതും, സന്ധ്യക്ക്‌ കൂടുതല്‍ ചാര നിറം മൂടി നിഴലുകള്‍ ചലിക്കുകയും ചെയ്തു..

                      മഴ തോര്‍ന്നിരുന്നു., ഒരു മനുഷ്യായുസ്സിന്റെ ദൂരത്തോളം അവള്‍ എന്റെ മൂകതയെ വക വെക്കാതെ സംസാരിച്ചു കൊണ്ടേ ഇരുന്നു..അവളുടെ നിഴലെന്ന പോലെ ഒരു ബാലന്‍ പ്രത്യക്ഷപെട്ടിരുന്നു..ദൂരേക്ക് വിരല്‍ ചൂണ്ടി അവള്‍ ..വര്‍ണ്ണങ്ങളുടെ താഴ്വാരങ്ങള്‍ക്കും, ഇവിടെ പൂക്കാത്ത റിതുക്കള്‍ക്കും അപ്പുറം, പാളങ്ങള്‍ അവസാനിക്കുന്നുന്ടെന്നും അവിടെ ഒരു ചെറുതീരമാണ് അവളുടെ നാടെന്നും അവള്‍ ശബ്ദിച്ചു കൊണ്ടേയിരുന്നു...ഒരു പുച്ഛത്തില്‍ അടക്കിയ പുഞ്ചിരിയോടെ അവളുടെ കണ്ണുകളിലെ ഭാഷയിലേക്ക് ഞാനും അറിയാതെ സഞ്ചരിക്കുകയായിരുന്നു ...


                      തുലാവര്‍ഷ രാവിന്റെ നെറുകയില്‍ നിശാ ശലഭങ്ങള്‍ പിടഞ്ഞു വീഴുന്നുണ്ടായിരുന്നു  .എനിക്ക് പോകണമായിരുന്നു,,അടുത്ത പുല്‍ത്തകിടിയില്‍ മുനിഞ്ഞു കത്തുന്ന ശരരാന്തലുകളെ സാകൂതം നോക്കി കൊണ്ട് ഞാന്‍ നടന്നു... പ്രാണന്റെ പിന്വിളിയെന്നപോലെ പുറകില്‍ ഞരക്കം കാതോര്‍ത്തു. ഭീതിയോടെ പോകാനാവാതെ കാല വേഗത്തോളം ഓടുന്ന കിതപ്പില്‍ ഞാനവളുടെ അരികിലേക്ക് കുതിച്ചു ..അവിടെ പുല്‍ത്തകിടികള്‍ ആത്യക്ഷമായിരുന്നു, ചൂളം വിളിയുടെ പാളങ്ങളും ,.പകരം അവള്‍ ചെളിയില്‍ പുതഞ്ഞു കിടക്കുകയായിരുന്നു കൂടെയുള്ള ബാലന്‍ മുഖം മറച്ചു നിശബ്ദമായി തേങ്ങുന്നുണ്ടായിരുന്നു ..അവളുടെ വായിലൂടെ രക്തവും ചെളിയും പ്രവഹിക്കുകയായിരുന്നു. കറുത്ത ഗൌണിന്റെ  നിറം പതിയെ ചുവപ്പ് നിറമാകുന്നതും , ആകാശത്ത് അനേകം ചുവന്ന നക്ഷത്രങ്ങള്‍ കൊഴിഞ്ഞു വീഴുന്നതും ശബ്ദം നഷ്ട്ടപെട്ടവനെ പോലെ ഞാന്‍ നോക്കി നിന്നു ..പ്രാണന്‍  പിടഞ്ഞു പോകുന്ന നേരം അവള്‍ കൈവിരലുകളാല്‍ ആന്ഗ്യം കാണിക്കുന്നതും , എന്ത് പറ്റിയെന്ന എന്റെ ചോദ്യത്തിനു പറയാം പറയാം എന്നൊരു തേങ്ങലില്‍  എന്റെ മടിയിലെക്ക് അവളെ കിടത്തിയും ,പിന്നെയും എന്തെന്ന് ചോദിക്കും നേരം  അവളില്‍ നിശബ്ധമായ ഒരു പുഞ്ചിരി അര്‍ത്ഥ ശൂന്യമായി അവശേഷിപ്പിച്ചു  കൊണ്ട് അവള്‍ ജീവന്‍ നിലച്ചിരുന്നു,,,
മരണം!!                               യാഥാര്ത്യത്തിന്റെ   ലോകത്തേക്ക് ഞാന്‍ ഉണര്‍ന്നു! മിത്യയുടെ ലോകത്ത് നിന്നും, എടുത്തെറിയപ്പെട്ടത്‌  പുറത്തു ജനല്‍ ചില്ലയില്‍ പതിക്കുന്ന ഇടി മിന്നല്‍ വെളിച്ചം കണ്ടുകൊണ്ടാണ്.. വര്‍ത്തമാനത്തിന്റെ ഭ്രമാത്മകമായ ആ തിരിച്ചറിവില്‍ (സ്വപ്നം) തണുപ്പ് തുളയുന്ന തുലാവര്‍ഷ രാവിലും ഞാന്‍ ഏറെ വിയര്ത്തിരുന്നു.. അര്ധയാമാങ്ങളുടെ സമയ സൂചിക എന്നിലും കാലത്തിലും നിശ്ചലം നിന്ന്.. ഒരു വ്യാഖ്യാനം തേടുന്ന മനസ്സോടെ ആ രാവ്  മുഴുവന്‍ ''സ്വപ്ന യാതാര്ത്യത്തിന്റെ '' അസ്വസ്ഥതയോടെ  മുഴുകി കിടന്നു.. പുലരിയുടെ തണുത്ത മയക്കത്തില്‍ ഒരു പുതു ദിനത്തിന്റെ തുടക്കത്തില്‍ , അനുഭവിച്ചറിഞ്ഞ ഒരു സ്വപ്ന മരണത്തിന്റെ പേരറിയാ നോവ്‌ എന്നില്‍ പുതഞ്ഞു കിടന്നിരുന്നു..
ആ കറുത്ത ഗൌണ്‍  അണിഞ്ഞു ,മരണത്തിലേക്ക് വിരുന്ന വന്ന പെണ്‍ കുട്ടിയെ പോലെ...

__________________________________________________________________________

(image courtesy to shalini padma)

Thursday, October 4, 2012

ദാരിദ്രം വോട്ടാക്കുന്നവരോട് ...

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
                         സംസ്ഥാനത്തെ കേവല ദാരിദ്രം പത്തു വര്‍ഷം കൊണ്ട് ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ''കുടുംബ ശ്രീ മിഷന്റെ'' ലക്‌ഷ്യം..!ഒരു വ്യാഴ വട്ടം കഴിഞ്ഞു; ഇടതു രാഷ്ട്രീയ പുന്ഗവന്മാര്‍ പിതൃത്വം ഘോഷിക്കുന്ന ഈ ദാരിദ്ര നിര്‍മാര്‍ജന മഹാ മഹ പ്രസ്ഥാനം ജനിച്ചിട്ട്‌..ഇന്നും കോരന്മാര്‍ ദാരിദ്രത്തിന്റെ കയ്പ്പുനീര്‍ കുമ്പിളില്‍ത്തന്നെ മോന്തുന്നു.. രാഷ്ട്രീയ നപുംസകത്തിന്റെ , അഥവാ ഭരണ തന്ത്ര വിളംബരത്തിന്റെ നെറികെട്ട കാഹളങ്ങളില്‍ പെട്ടു  മുങ്ങുന്ന വെറും പ്രഹസനമായി പോയ വെറും ചുവപ്പ് നാട (പാവാട) !

                  ഇന്ന്...; ഒരു അഭിനവ ഗാന്ധി പുത്രന്‍ കാപട്യത്തിന്റെ വലതു പതിപ്പുമായി ''ജനശ്രീ മിഷന്‍ '' ( N.G.O) വിദൂഷക വേഷം കേട്ടിയാടുന്നതും സ്റ്റേറ്റ്ലെ കേവല ദാരിദ്രം ഇലായ്മ ചെയ്യുവാനാകില്ല.. വലതു രാഷ്ട്രീയ സംഘടനയുടെ ''ഉദര നിമിത്തം'' തന്നെയാകാം പരമ ലക്‌ഷ്യം..! ദാരിദ്രമെന്ന വാക്കും പേറി ജന നന്മയുടെ മൂടു പടവുമിട്ട് വേഷമാടുന്ന ഷണ്ട ജന്മങ്ങളെ കാലം പുറത്താക്കുമെന്നത് ചരിത്രം... 

                         ചരിത്രം തരുന്ന താക്കീതുകള്‍ക്കപ്പുറം ദുരധികാരം  കെട്ടിയാടിയ രാഷ്ട്രീയ ചാണക്യന്മാര്‍ ഇന്ന് ചുമരലങ്കരിക്കുന്ന പാര്‍ട്ടി ആപ്പീസുകളില്‍ മാത്രം വാഴട്ടെ.. നിയമത്തിന്റെയും നീതിയുടെയും നിയമ നിര്‍മാണത്തിന്റെയും ചന്ദ്രഹാസം ഉയര്‍ത്തി ഒരു ജനതയെ വഞ്ചിക്കാനിറങ്ങുന്നവര്‍ക്ക് കാലം തന്നെ ഉത്തരവും കൊടുക്കട്ടെ..

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 

-- 

Sunday, July 8, 2012

ഇവരെല്ലാം സ്ത്രീകള്‍ തന്നെയാണ്..

                      ''പെണ്ണുങ്ങളെ വരൂ..പെണ്ണുങ്ങളില്‍ തന്നെ എണ്ണം പിഴച്ചവരോട് പോരാടുവാന്‍...
പാളയത്തില്‍ തന്നെ യുദ്ധം നടത്തുന്ന കാഹളമാകട്ടെ സ്ത്രീ ശബ്ദമാദ്യമായ്.''


--------------------------------------------------------------------------------------------------

ഏതു കവി ചൊല്ലിയതാണെന്ന് അറിയില്ല ഈ വരികള്‍... 

എങ്കിലും എത്ര അര്‍ത്ഥവത്താണെന്ന് സമകാലിക സ്ത്രീ പീഡന പര്‍വ്വങ്ങളിലെ സ്ത്രീ റോളുകള്‍ എല്ലാം
 തന്നെ ശരിക്കും വാര്‍ത്തകളില്‍ നമ്മെ ബോധ്യപ്പെടുന്നു... 
ഐസ് ക്രീം കേസിലെ ശ്രീ ദേവിമാരും , അന്ഘാ കേസിലെ ലത നായരുകളും, തന്ത്രി മുഖ്യ കേസുകാരി ശോഭാ ജോണും എന്ന് വേണ്ട.., സ്ത്രീ ധനത്തിന്റെ സമ്പത്ത് കൊലകളില്‍ അടുക്കളയില്‍ പച്ചക്ക് കത്തിച്ചു കൊല്ലുന്ന മലയാളി മങ്കമാരിലെ  കൊലപാതകത്തിന് ചുക്കാന്‍ പിടിച്ചതും ഒരു സ്ത്രീ തന്നെ ആയിരിക്കാം.. അമ്മായിയമ്മയുടെ റോളില്‍..,.അല്ലെങ്കില്‍ ഒരു ജാരയുടെ റോളില്‍...;ഇവരില്‍ നിന്നു പോലും സ്ത്രീ വിമോചനത്തിന്റെ മൂടു പടം അണിഞ്ഞു  തെരുവില്‍ നാളെ ഇങ്കുലാബ് വിളിക്കുന്ന സ്ത്രീ സിംഹങ്ങള്‍ വരില്ലെന്നും ആര് കണ്ടു??? ഇന്ന് കാണുന്ന സ്ത്രീ സംഘടനകള്‍ ഏതു തണലിലാനിന്നു സുഗ താമസം?? 
സമ്പന്നതയുടെ ദുര്‍മേദസ്സില്‍ നേരം പോക്കുകളായി മാത്രം സ്ത്രീ സമത്വ -സ്ത്രീ സംഘാടനത്തെ ഉപയോഗിക്കയല്ലെന്നു എത്ര സമകാലിക സിംഹികള്‍ക്കു വിളിചോതാന്‍  കഴിയും...? സ്ത്രീ വര്‍ഗ്ഗത്തിന് വേണ്ടി സ്വന്തം ''സെലിബ്രിടി റോള് എക്സ്പോസ് ചെയ്യുമ്പോള്‍ തന്നെ സമൂഹത്തിന്റെ അങ്ങേ താഴെ ത്തട്ടില്‍ പുഴു സമാനമായി കഴിയുന്ന സ്ത്രീകളെ കുറിച്ച് ഇവര്‍ ചിന്തിക്കാറുണ്ടോ??

നിത്യവൃത്തിക്ക് മുട്ടാത്ത കൂലിക്ക് പണിയുന്ന തുച്ച ശമ്പളം പറ്റുന്ന വനിതകള്‍...,അത് പോലെ ..,നിവൃത്തി കേടിന്റെ പാതാള കുഴിയില്‍ വീണു പത്തു കാഴിനു മാംസ കച്ചവടം നടത്തുന്ന തെരുവ് വേശ്യകള്‍.. പാറമടയിലും, രാപകലോളം പാടത്തും പറമ്പത്തും  ജന്മം തീര്‍ക്കുന്ന ,കണ്ണുകളില്‍ നൈരാശ്യം മുറ്റിയ ശാപ ജന്മങ്ങള്‍... ഇവരെല്ലാം സ്ത്രീകള്‍ തന്നെയാണ്..അതല്ലാതെ ക്രിയെടീവ് ജേര്‍ണലിസം പടച്ചു വിടുന്ന മേനിക്കൊഴുപ്പുള്ള പീഡന വാര്‍ത്തകളില്‍ തലയിട്ടാന്‍ മാത്രം മത്സരിക്കുന്ന സമകാലിക സ്ത്രീ സിംഹികളിലെ മഹാ കള്ള നാണയങ്ങള്‍ അവരുടെ ലക്ഷ്യമെന്തായിരിക്കും???

ഉത്തരം ലളിതം...;
കയ്യടി കിട്ടാനുള്ള ,വെറും നേരം പോക്ക്....!


---------------------------------------------------------------------------------------------

Saturday, June 30, 2012

പ്രിയ മീന കന്തസാമീ..; കപട രാഷ്ട്രീയ കവികളുടെ സ്ഥാനം എന്നും പടിക്ക് പുറത്തു തന്നെ..

-----------------------------------------------------------------------------------------------------''Bapu, Bapu ,
 you big fraud , 
we hate you..'' (മീന കന്തസാമി)
(ബാപ്പു, ബാപ്പു, മഹാ വഞ്ചകാ..ഞങ്ങള്‍ നിന്നെ വെറുക്കുന്നു... )
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
മീന കന്തസാമി...! പ്രശസ്ത  ഇന്ത്യന്‍  ആംഗലേയ കവയിത്രി... 
അവര്‍ എഴുതിയ കവിതയുടെ അവസാന വരികള്‍ ആണു മുകളില്‍... കാവ്യ ലോകത്ത് ഇന്ന് നടക്കുന്ന വാദ പ്രതിവാദ  ചര്‍ച്ചകളില്‍ വായനക്കാരിലും, വിമര്‍ശന ,സ്തുതി ഗീത കൊക്കസ്സുകളിലും പുതു കോലാഹലത്തിന്റെ ഒരു ഒരു പുതിയ എല്ലിന്‍ കഷ്ണമെന്നു  തന്നെയെന്നു  ആ അവസാന വരികള്‍ എന്ന് തോന്നി പോകുന്നു...

                                   ഒരു കവിയെ സംബന്ധിച്ചിടത്തോളം കവിത ആ വ്യക്തിയുടെ  സ്വന്തം ആശയങ്ങളുടെയും, ആദര്‍ശങ്ങളുടെയും, കാഴ്ച്ചപ്പാടുകളുടെയും, നീതി ശാസ്ത്രങ്ങളുടെയും, തിരിച്ചറിവുകളുടെയും, ആത്മാവിഷ്ക്കരണം കൂടിയാണ്..എന്തെഴുതനമെന്നോ, എങ്ങെനെ, എപ്പോള്‍ ആരെ കുറിച്ചെഴുതനമെന്നോ എന്നത് വ്യക്തി സ്വാതന്ത്രത്തിന്റെ പരമാധികാരത്തിന്റെ സ്വന്തം ഇട്ടാ വട്ടങ്ങളില്‍ മാത്രം നില നില്‍ക്കുന്ന ഒന്നാണ്..(പ്രത്യേകിച്ചും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലെ 'കവിയെന്ന' പൌരനില്‍) അതില്‍ രാഷ്ട്രത്തിനോ, ജുഡീഷറിക്കോ , ലെജിസ്ലേച്ചരിണോ കൈകടത്താന്‍ അവകാശമില്ലെന്ന് വിവക്ഷ,...

         മൂഡ സങ്കല്പങ്ങള്‍  നെയ്ത ഒരു പാട് സമര നായകന്മാരുടെ സ്വപ്നങ്ങളുടെ കുരുതി കൊടുക്കലില്‍ നിന്നു ഉയര്‍ന്നു വന്നതാണിന്നത്തെ സ്വതന്ത്ര പരമാധികാര ഇന്ത്യാ മഹാരാജ്യം ..!അതിനു മജ്ജയും മാംസവും രക്തവും ഹോമിക്കേണ്ടി വന്ന കുറെ മൂഡാത്മാക്കളില്‍ ഒരുവന്‍ മാത്രമാണ് മഹാത്മാ പരിവേഷം ചാര്‍ത്തുന്ന 'മോഹന്‍ ദാസ് കരംചന്ദ്‌ ഗാന്ധി '' .. ആ തിരിച്ചറിവ് , നവ സാമ്രാജ്യത്വ മഹാ ജാല ലോകത്ത് വിരാജിക്കുന്ന നമ്മിലെ പലരെയും പോലെ തന്നെ പ്രശസ്ത കവിയിത്രി (മഹാ) മീന കന്ത സാമിക്കും  നന്നായി അറിയാം...

            ഇനി കവിതയിലേക്ക്...;
 'Bapu, Bapu ,
 you big fraud , 
we hate you..'' (ബാപ്പു, ബാപ്പു, മഹാ വഞ്ചകാ..ഞങ്ങള്‍ നിന്നെ വെറുക്കുന്നു... ) സില്‍വിയാ പ്ലാത്തിന്റെ ''dady'' എന്ന കവിതയുടെ വായനയാണ് മീനാ കന്തസാമിയെ ഇത്തരം ഒരു ''വിവാദ' കവിത എഴുതാന്‍ പ്രേരിപ്പിച്ച തെന്നു അവര്‍ ആണയിടുന്നു... 

(There's a stake in your fat black heart


And the villagers never liked you.


They are dancing and stamping on you.


They always knew it was you.


Daddy, daddy, you bastard, I'm through.-- by Sylvia Plath )

അതേ,  ഒരു കവയിത്രി എന്ന നിലയില്‍ അവര്‍ എഴുതിയ കവിതയിലെ അവസാന വരികള്‍..ഇതാണ് നമ്മിലെ ''ഭാരതീയ ''വായനക്കാരനെ അസ്വസ്ഥമാക്കുന്നതും, ചില ഗാന്ധി വിരുദ്ധരെ ആവേശം കൊള്ളിക്കുന്നതും..  സമകാലിക ''കവിത വ്യവസായങ്ങളിലെ വര്‍ഗീകരണങ്ങളും , വൃത്ത നിബന്ധ , ആധുനികോത്തര, ഉത്തരാധുനിക വേര്തിരുവുകളും ,  കവിലോകം രാഷ്ട്രീയ ചേരി തിരിഞ്ഞുള്ള  കുതികാല്‍ വെട്ടും ,പുറം ചോറിയലുകളും അവിടെ നില്‍ക്കട്ടെ..  ഈ ഒരു കവിതയുടെ പേരില്‍ മീനയുടെ പുസ്തകത്തിന്റെ പ്രസാധന ചടങ്ങില്‍ നിന്നും മലയാളത്തിന്റെ പ്രശസ്ത കവയിത്രി -ശ്രീമതി സുഗതകുമാരി പിന്നോക്കം നില്‍ക്കേണ്ട സാഹചര്യം  ഉണ്ടായിരുയ്ന്നോ?? സമകാലിക കാവ്യ സൃഷ്ട്ടികള്‍ പരിശോധിച്ചാല്‍ നീതിന്യായ വ്യവസ്ഥിതിയെ പോലും രൂക്ഷമായി വിമര്‍ശിക്കുന്ന കൃതികള്‍ സമ കാലിക എഴുത്തുകാര്‍ കുറിക്കുന്നില്ലേ"? ''ബാപ്പു, ബാപ്പു, മഹാ വഞ്ചകാ..ഞങ്ങള്‍ നിന്നെ വെറുക്കുന്നു...'' ഈ വരികളില്‍ എവിടെയാണ് ഗാന്ധി നിന്ദ? മറ്റു പലരുടെയും പോലെ ശ്രീമതി സുഗത കുമാരിക്ക് ഒരു വേള കണ്ണടച്ച് പ്രസാധന കര്‍മ്മം ചെയ്യേണ്ട ഒരു ശുഭ  നിമിഷം മാത്രമായിരുന്നില്ലേ ഇപ്പോള്‍ പുകഞ്ഞു കത്തുന്ന ഈ വിവാദ കോലാഹലങ്ങള്‍..!

                 ഇന്ത്യന്‍ കാവ്യ ചരിത്രത്തിലെ  ''ക്ലാസ്സിക് കവിത'' എന്നോ; ''ഉദാത്തമായൊരു കലാ സൃഷ്ട്ടി എന്നോ പൂവിട്ടു പൂജിച്ചു പേരിട്ടു വിളിക്കെന്ദത്തിനു പകരം ഗന്ധി നിന്ദയുടെ ഒറ്റ താര്‍ പരിവേഷം കെട്ടിച്ചു ഇതില്‍ നിന്നു പിന്‍ വാങ്ങേണ്ടിയിരുന്നില്ല അവര്‍.. എഴുത്തിലെ ജാതിയും, മതവും , വര്‍ണ്ണവും, ലിന്ഗവും, ദളിത -അവര്‍ണ്ണ-സവര്‍ണ്ണ വര്‍ഗ്ഗീകരണങ്ങള്‍ ,സമകാലിക കാവ്യ ലോകത്തെ കോമാളി വേഷം കെട്ടിക്കുമ്പോള്‍ മാവോയിസ്റ്റ് സ്നേഹവും, ദേശ ദ്രോഹവും, പാക്കിസ്ഥാന്‍ കൂറും വിളിച്ചോതിയും; കാല്‍ക്കാശിനു വിലയില്ലാത്ത അല്‍പ്പ നിമിഷത്തെ  കയ്യടിക്കു വേണ്ടി മുറവിളി കൂട്ടുന്ന ജന്മങ്ങളെ ചടങ്ങില്‍ നിന്നു പിന്‍ വാങ്ങാതെ   സ്നേഹപൂര്‍വ്വം ഉധ്ബോധിപ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്..(അവര്‍ ഒരു ഗന്ധി ഭക്തയായിരുന്നു വെങ്കില്‍ ;അത് ശരിയായ ഗന്ധി മാര്‍ഗം)

  എന്തായാലും ഈ കോലാഹലങ്ങള്‍ മലയാള മണ്ണിലെ കലാ-സാംസ്ക്കാരിക-സാഹിത്യ-മാധ്യമ- രംഗങ്ങളിലെ ഒരു വിഭാഗം ജനങ്ങളെ പ്രകൊപിപ്പിക്കുന്നതിനും (സുഗത കുമാരി-ഗാന്ധി സ്നേഹികള്‍), മറ്റൊരു വിഭാഗം സ്തുതിഗീത കൊക്കസ്സുകളെ (അതിര് കടക്കുന്ന മീന സ്നേഹികളെ) ഉയര്തിക്കാട്ടുന്നതിനും മാത്രം കാരണമായി,.ഒടുക്കങ്ങളില്ലാത്ത കാവ്യലോകത്തെ ഇത്തരം തൊഴുത്തില്‍ കുത്തല്കളുമായി മീനയ്ക്ക് പകരം നാളെ മണിമേകലയോ, കനി മൊഴിമാരോ വരുമായിരിക്കാം... എതിര്‍ക്കാന്‍ സുഗതകുമാരിക്ക് പകരം മറ്റു കവയിത്രികളും... ഇവരുടെയൊക്കെ കൊമ്പ് കൊര്‍ക്കലുകല്‍ക്കിടയില്‍ മരിച്ചു വീഴുന്ന ചിലതുണ്ട് ..ഭാഷയും  കവിതയും ... മനസ്സില്‍ ഒരു തുണ്ട് കവിതയുമായി വായനക്കിരിക്കുന്ന ഭാഷാ സ്നേഹികള്‍... രാഷ്ട്രീയ, സാമുദായിക , സര്‍വ്വീസ് രംഗങ്ങളില്‍ നിന്നു വിഭിന്നമാണ് എഴുത്ത് കാരന്റെ സപര്യയുടെ ലോകം, സ്വന്തം ആശയങ്ങളും  രാഷ്ട്രീയ ലാഭേച്ചയുടെ അല്പ്പത്വങ്ങളില്‍   കുടുങ്ങി  എഴുത്തിനെ സ്വാര്‍ത്ഥ  ലാക്കോടെ വ്യഭിചാരം ചെയ്യുന്ന എഴുത്തുകാര്‍ ഒന്നോര്‍ക്കുക...ചരിത്രത്തില്‍ നിങ്ങളുടെ സ്ഥാനം പടിക്ക് പുറത്താണ്...


അതേത്‌  മീന കന്തസാമിയായാലും, സുഗത കുമാരിയായാലും....
കാലം കുറിക്കട്ടെ...

------------------------------------------------------------------------------------------------------------Monday, May 7, 2012

സഘാവേ......,വേണ്ടത് ഒരു പുനര്‍ ചിന്തനം....------------------------------------------------------------------------------------

                 കാലമെന്നും ഒരേ നാടക വേഷങ്ങളില്‍ ജനതയെ നയിക്കാറുണ്ട്.. ഈ ജനാധിപത്യ മഹാരാജ്യത്തെ ഇടതു വലതു മത രാഷ്ട്രീയ സംഘടനകള്‍ തന്ത്രപൂര്‍വ്വം കനിഞ്ഞു നല്‍കിയ ആശയങ്ങളില്‍ വീണു പോകുന്നുഇന്നിന്‍റെ അസ്വസ്ഥ ചിന്തയില്‍ ,പോയകാലങ്ങളിലെ വിപ്ലവാശയങ്ങളില്‍ സ്വപനങ്ങള്‍ നെയ്തു ഇന്നിന്‍റെ മതി ഭ്രമ ആശയ നിക്ഷേധങ്ങളില്‍ കുരുങ്ങി പോകുന്ന ബഹുഭൂരി പക്ഷം യുവ ജനതയും...ഇന്നലെകളുടെ ചാരു കസേരയിലിരുന്നു, ഭൂത കാലത്തില്‍ ഭാവി നെയ്ത ഒരു വിഭാഗമുണ്ട് ഇന്നിന്‍റെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ....അധികാര പ്രമത്തതയുടെ മുന്തിരി ചാറ് മോന്തി ഇന്നലെകളുടെ സ്വപനങ്ങളെ വ്യഭിച്ചരിച്ചവര്‍... ഇന്നിനിറെ നാഴികക്കള്ളില്‍ നിന്നു വര്‍ത്തമാന ത്തിന്റെ ഭൂത കണ്ണാടിയിലൂടെനോക്കിയാല്‍ തിരിച്ചറിവ് നല്‍കുന്ന ചില അപ്രിയ സത്യങ്ങള്‍,,,,,ഇന്ന്..., ഇടതു -വലതു- വര്‍ഗീയ സംഘടനകള്‍ യുവാക്കളിലെ സ്വപനങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഇടതു വലതു ഭേദമന്യേ എല്ലാ ഒരേ സ്വഭാവ രാഷ്ട്രീയ പാര്‍ട്ടികളും ബഹു ദൂരം മുന്നില്‍ തന്നെ....!മറ്റു സംസ്ഥാനങ്ങളേക്കാള്‍ തൊഴിലില്ലായ്മയില്‍ മുന്നില്‍ നില്‍ക്കുന്ന കേരള നാട്ടില്‍ പ്രത്യേകിച്ചും...!

                      പാവങ്ങളുടെ..., ....മര്‍ദിതരുടെ , ..നിന്ദിതരുടെ,.. പാര്‍ട്ടി എന്ന പഴയ പല്ലവി ജല്‍പ്പനം ഒരു മാത്ര നിര്‍ത്തിയാല്‍ ഇടതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമ്പന്ന വലതു കൊണ്ഗ്രെസ്സിന്റെ ഒരേ മുഖം!..സംഗ പരിവാര സംഘടനകള്‍ മോഡി ഭീകര വാഴ്ചകള്‍ നടത്തുന്ന ഉത്തരേന്ത്യയെ അപേക്ഷിചു കുറച്ചെങ്കിലും നീതി ലഭിക്കുന്നു ഇവിടെയെന്നു സ്വയം ആശ്വസിക്കാം...,

                       ഇവിടെ ജനിച്ചു ജീവിതമാടി മരിച്ചു പോകുന്ന ജനതയ്ക്ക് ക്ഷണികമെങ്കിലും പ്രത്യാശകളുടെ സ്വപ്‌നങ്ങള്‍ ഉണ്ട്...ഭരിക്കുന്നവരും നയിക്കുന്നവരും പോയ കാലങ്ങളില്‍ അധികാര താല്‍പ്പര സ്വാര്തതകള്‍ക്ക് വേണ്ടി മാത്രം കനിഞ്ഞ ചില ക്ഷണിക സ്വപ്‌നങ്ങള്‍..., ഇവിടെ ആരാണ് അവരുടെ സ്വപ്നങ്ങള്‍ തെരുവില്‍ എറിയപ്പെടുന്നത്‌?? ആരുടെ കയ്യാളാന് ഹൃധയതോട് ചേര്‍ത്ത ചുവപ്പന്‍ ആശയങ്ങള്‍ തെരുവില്‍ കണ്ഠം വെട്ടി വില്‍ക്കപെടുന്നത്?? വിപ്ലവ ചിന്തകള്‍ ഇനിയും മനസ്സില്‍ അസ്വസ്ഥതയുടെ ചാരം കൊണ്ട് സ്ഫുടം ചെയ്തു ജീവിക്കുന്ന യഥാര്‍ത്ഥ സഗാക്കളെ എത്ര കാലം വലതു സ്വഭാവം കയ്യാളുന്ന ഇടതു മാടംബിമാര്‍ക്ക് കബളിപ്പിക്കാന്‍ കഴിയും ?? പാര്‍ലമെന്ററി വ്യാമോഹത്തിന്റെ പാതാള ഗര്‍ത്തത്തില്‍ വീണു വിരാജിക്കുന്ന ഇടതു അഭിനവ ചാനക്യന്മാര്‍ക്ക് എത്ര കാലം ഈ നിഴല്‍ നാടകം തുടരാന്‍ കഴിയും??

 സഘാവേ...ഇവിടെ വേണ്ടത് ഒരു പുനര്‍ ചിന്തനം.... !അധികാര പ്രമത്തതയുടെ മുന്നില്‍ നട്ടെല്ല് വളക്കാതെയുള്ള ഒരു പുനര്‍ ചിന്തനം...

 നിശ്ചയം... നിര്‍ണ്ണയം....
 
 
-----------------------------------------------------------------------------------

Tuesday, January 31, 2012

കടപ്പാട്: പട്ടിണി ജന്മങ്ങളോട്......

-------------------------------------------------------

മിത്തുകളിലെ സവര്‍ണ്ണ രാഷ്ട്രീയം അടക്കി വാണ ഒരു ഇരുണ്ട കാലമുണ്ടായിരുന്നു നമ്മുടെ മണ്ണിലും... ഈ ഭൂമിക്കു മീതെ പാരതന്ത്ര്യത്തിന്റെ കാല്‍ ചങ്ങലയണിഞ്ഞു ജനിച്ചി ജീവിച്ചു ഒടുങ്ങി പോയവര്‍.....പുഴു കൃമി സമാനമായി എന്നും അപമാനത്തിന്റെ നട്ടെല്ല് വളച്ചു, സവര്‍ണ്ണ മേധാവിത്വത്തിനു വ്യഭിചാരം കര്‍മ്മം കെട്ടിയാടെണ്ടി വന്നവര്‍...

ഫ്യൂഡെല്‍ വ്യവസ്ഥിതി പോയി.പകരം, .''ജന''ആധിപത്യം പുതിയ കുപ്പിയിലെ വീഞ്ഞായി വന്നു......കോരന്മാര്‍ കുമ്പിളില്‍ തന്നെ ദാരിദ്രതിന്റെ കയ്പ്പ് നീര്‍ മോന്തുന്നു...

പിഴയടക്കുക നാം ..
കാലത്തോട്......


---------------------------------------------------

Thursday, January 19, 2012

''ഗൃഹാതുരത്ത്വം'' എന്ന വാക്ക് ഇന്നൊരു നല്ല വില്‍പ്പന ചരക്കാണ്....

------------------------------------------------------------------

‎ ''ഗൃഹാതുരത്ത്വം'' എന്ന വാക്ക് ഇന്നൊരു നല്ല വില്‍പ്പന ചരക്കാണ്.... ഗ്രാമീണ ഭംഗിയെ നാല് വരികളില്‍ കുറിച്ച് കയ്യടി നേടുന്ന സവര്‍ണ്ണ കവി ജന്മങ്ങള്‍ക്ക്....ഇടതു വലതു രാഷ്രീയ നേട്ടങ്ങളുടെ വ്യഭിചാര പര്‍വ്വമാടുന്ന രാഷ്ട്രീയ നപുംസകങ്ങള്‍ക്ക്....പ്രവാസ ജീവിതത്തിന്റെ നീറ്റലില്‍ ഇത്തിരി തുണ്ട് ജീവിതം സ്വപ്നം കാണുന്ന അഭയ മനസ്സുകള്‍ക്ക്....

സമ്പന്നതയുടെ വീര്‍പ്പുമുട്ടലില്‍ വെറും നേരം പോക്കിന് മാത്രം കൊട്ടി ഘോഷിക്കാവുന്ന പച്ചപ്പും...ആതുര സ്മരണകളും ഇനി കണ്ടം വെട്ടി വില്‍ക്കാം....ഗ്രിഹാതുരതയെ നമുക്ക് പഴയ നാളുകളിലെ മാടമ്പി വേഷം കെട്ടിച്ചു കച്ചവടത്തിന് നിര്‍ത്താം..സോനാ ഗചിയിലെ നാറുന്ന തെരുവിലെ പ്രദര്‍ശന വസ്തു പോലെ...കാമാട്ടി പുരയിലെ വിസര്‍ജ്യങ്ങള്‍ പേറുന്ന കെട്ട ജന്മങ്ങളുടെ മണക്കുന്ന പഴം കഥകള്‍ പോലെ....

വൈരുധ്യതയുടെ ആശയ ഭാണ്ഡങ്ങള്‍ ,ഒരേ നേരം പേറി കൊണ്ട്.....


------------------------------------------------------------------------