Sunday, July 8, 2012

ഇവരെല്ലാം സ്ത്രീകള്‍ തന്നെയാണ്..





                      



''പെണ്ണുങ്ങളെ വരൂ..പെണ്ണുങ്ങളില്‍ തന്നെ എണ്ണം പിഴച്ചവരോട് പോരാടുവാന്‍...
പാളയത്തില്‍ തന്നെ യുദ്ധം നടത്തുന്ന കാഹളമാകട്ടെ സ്ത്രീ ശബ്ദമാദ്യമായ്.''


--------------------------------------------------------------------------------------------------

ഏതു കവി ചൊല്ലിയതാണെന്ന് അറിയില്ല ഈ വരികള്‍... 

എങ്കിലും എത്ര അര്‍ത്ഥവത്താണെന്ന് സമകാലിക സ്ത്രീ പീഡന പര്‍വ്വങ്ങളിലെ സ്ത്രീ റോളുകള്‍ എല്ലാം
 തന്നെ ശരിക്കും വാര്‍ത്തകളില്‍ നമ്മെ ബോധ്യപ്പെടുന്നു... 
ഐസ് ക്രീം കേസിലെ ശ്രീ ദേവിമാരും , അന്ഘാ കേസിലെ ലത നായരുകളും, തന്ത്രി മുഖ്യ കേസുകാരി ശോഭാ ജോണും എന്ന് വേണ്ട.., സ്ത്രീ ധനത്തിന്റെ സമ്പത്ത് കൊലകളില്‍ അടുക്കളയില്‍ പച്ചക്ക് കത്തിച്ചു കൊല്ലുന്ന മലയാളി മങ്കമാരിലെ  കൊലപാതകത്തിന് ചുക്കാന്‍ പിടിച്ചതും ഒരു സ്ത്രീ തന്നെ ആയിരിക്കാം.. അമ്മായിയമ്മയുടെ റോളില്‍..,.അല്ലെങ്കില്‍ ഒരു ജാരയുടെ റോളില്‍...;ഇവരില്‍ നിന്നു പോലും സ്ത്രീ വിമോചനത്തിന്റെ മൂടു പടം അണിഞ്ഞു  തെരുവില്‍ നാളെ ഇങ്കുലാബ് വിളിക്കുന്ന സ്ത്രീ സിംഹങ്ങള്‍ വരില്ലെന്നും ആര് കണ്ടു??? ഇന്ന് കാണുന്ന സ്ത്രീ സംഘടനകള്‍ ഏതു തണലിലാനിന്നു സുഗ താമസം?? 
സമ്പന്നതയുടെ ദുര്‍മേദസ്സില്‍ നേരം പോക്കുകളായി മാത്രം സ്ത്രീ സമത്വ -സ്ത്രീ സംഘാടനത്തെ ഉപയോഗിക്കയല്ലെന്നു എത്ര സമകാലിക സിംഹികള്‍ക്കു വിളിചോതാന്‍  കഴിയും...? സ്ത്രീ വര്‍ഗ്ഗത്തിന് വേണ്ടി സ്വന്തം ''സെലിബ്രിടി റോള് എക്സ്പോസ് ചെയ്യുമ്പോള്‍ തന്നെ സമൂഹത്തിന്റെ അങ്ങേ താഴെ ത്തട്ടില്‍ പുഴു സമാനമായി കഴിയുന്ന സ്ത്രീകളെ കുറിച്ച് ഇവര്‍ ചിന്തിക്കാറുണ്ടോ??

നിത്യവൃത്തിക്ക് മുട്ടാത്ത കൂലിക്ക് പണിയുന്ന തുച്ച ശമ്പളം പറ്റുന്ന വനിതകള്‍...,അത് പോലെ ..,നിവൃത്തി കേടിന്റെ പാതാള കുഴിയില്‍ വീണു പത്തു കാഴിനു മാംസ കച്ചവടം നടത്തുന്ന തെരുവ് വേശ്യകള്‍.. പാറമടയിലും, രാപകലോളം പാടത്തും പറമ്പത്തും  ജന്മം തീര്‍ക്കുന്ന ,കണ്ണുകളില്‍ നൈരാശ്യം മുറ്റിയ ശാപ ജന്മങ്ങള്‍... ഇവരെല്ലാം സ്ത്രീകള്‍ തന്നെയാണ്..അതല്ലാതെ ക്രിയെടീവ് ജേര്‍ണലിസം പടച്ചു വിടുന്ന മേനിക്കൊഴുപ്പുള്ള പീഡന വാര്‍ത്തകളില്‍ തലയിട്ടാന്‍ മാത്രം മത്സരിക്കുന്ന സമകാലിക സ്ത്രീ സിംഹികളിലെ മഹാ കള്ള നാണയങ്ങള്‍ അവരുടെ ലക്ഷ്യമെന്തായിരിക്കും???

ഉത്തരം ലളിതം...;
കയ്യടി കിട്ടാനുള്ള ,വെറും നേരം പോക്ക്....!


---------------------------------------------------------------------------------------------

4 comments:

pl lathika said...

manu, സ്ത്രീയോ പുരുഷനോ അല്ല എവിടെയും വില്ലന്‍ ആവുന്നത് ... അഥവാ , സ്ത്രീയും പുരുഷനും ആണ് എന്ന് പറയാം. അവരില്‍ ഏതാണ്ട് ഒരേ തീവ്രതയോടെ പ്രവര്‍ത്തിക്കുന്ന അത്യാഗ്രഹം ആണ് എന്നതല്ലേ ശരി? ലത നായര്‍ക്കും ശ്രീദേവിക്കും, തീ കൊളുത്തുന്ന അമ്മായിയംമാമാര്‍ക്കും വേണ്ടത് പണവും അതിലൂടെ കൈവശ പെടുത്താവുന്ന സുഖങ്ങളും ആണ്..മനുഷ്യര്ക്കിടയില്‍, എന്തിനു രാഷ്ട്രങ്ങള്‍ക്കിടയില്‍ പോലും ഒരു വില്ലനെ ഉള്ളൂ.. ആസക്തി....

Manu Nellaya / മനു നെല്ലായ. said...

@Lathi Krishna

അതേ ചേച്ചി... ഏതേലും വര്‍ഗത്തെ താഴ്ത്തികെട്ടി അവര്മാത്രമെന്നു ശത്രുവെന്ന് ചാപ്പ കുത്തുന്ന പഴഞ്ജന്‍ രീതി തച്ചുടക്കണം...
പാളയത്തിലെ പടയെ തിരിച്ചറിഞ്ഞും മൌനം ഭജിക്കുന്ന വര്‍ഗം=അത് സ്ത്രീയായാലും പുരുഷനായാലും മാനവികതയുടെ കഴുത്തില്‍ കത്തി വെക്കുന്ന നീച ജന്മം തന്നെ....
തിരിച്ചറിവ് എല്ലാര്‍ക്കും നഷ്ട്ടപെട്ടിട്ടില്ലെന്നു ആശ്വസിക്കാം...(ലിങ്ങബെതമില്ലാതെ)

Nisha said...

ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട് സ്ത്രീയുടെ ശത്രു സ്ത്രീ തന്നെയാണെന്ന്...പണവും ആഡംബരവും ജീവിതത്തിന്‍റെ ലക്ഷ്യമാകുമ്പോള്‍ നന്മകള്‍ പലതും കൈ വിട്ടു പോകുന്നു. അതിന്‍റെ കൂടെ സ്വാര്‍ത്ഥ ചിന്തകളും കൂടിയാവുമ്പോള്‍ പൂര്‍ണ്ണം!!!

Divya.M said...

You said it very well manu...