Thursday, July 18, 2013

മലാല, നിനക്ക് മുന്നിൽ ബലിക്കല്ലുകളാണ് ..



--------------------------------------------------------------------------------

മലാലയെ തിരികെ വിളിച്ച് ശാന്തി മന്ത്രമോതുകയാണ് പാക്ക് താലിബാൻ .!

മുൻപേ അവളുടെ പ്രാണനെടുക്കുവാൻ മസ്തിഷ്ക്കം നോക്കി പൊട്ടിച്ച വെടിയുടെ ഉന്ന പിഴ തീര്ക്കുകയാകും ആ പിശാചിന്റെ മത സന്തതികൾ. .. ഇരക്കു മത വേട്ടയുടെ പുതിയ ഉന്നം കുറിക്കാൻ.. 

ഇവിടെയാണ്‌ മത തീവ്രവാദത്തിന്റെ പിതൃശൂന്യ നെറികേടുകൾ മുഖ പടം നീക്കി പുറത്തു വരുന്നത്...! സാമൂഹ്യ രാഷ്ട്രീയ ഭരണ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം മത ചിന്തയുടെ നീരാളി കൈകൾ നീളുന്നത് നമ്മുടെ ഈ ചെറു സ്റ്റേറ്റ്ലും പുത്തരി കാഴ്ചയല്ല. നെറികേടിന്റെ കൊണ്ഗ്രെസ്സ് ഭരണത്തിൽ വിരാജിക്കുന്ന ലീഗ് ശരീയത്ത് പരീശന്മാർ പതിനാറു വയസ്സിന്റെ ബാലികമാരുടെ ഗര്ഭപാത്രം നിറക്കാൻ നിയമനിര്മാണം വഴി ഒരുമ്പെട്ടതും അങ്ങ് പാക്കു-അഫഗാൻ മലനിര താഴ്വാരതിലല്ലല്ലോ..മറിച്ച് , ന മ്മുടെ ദൈവത്തിന്റെ ഈ സ്വന്തംനാട്ടിൽ തന്നെ .

മലാലയെന്നല്ല, മതങ്ങളുടെ പാതാള ഗർത്തത്തിൽ വീണു 
ഒരു പെണ്ണും (മനുഷ്യനും) ഇനിയും നിലവിളിക്കാതിരിക്കട്ടെ .
-----------------------------------------------------------------------------------------

Monday, July 15, 2013

ദൈവത്തിനൊപ്പം നോറ്റ എന്റെ നോയമ്പ്..





______________________________________________________________-____ 
റമദാൻ മാസമെന്നെന്നില്ല വർഷത്തിലൊരിക്കൽ നോൽക്കാറുണ്ട് ഞാനുമെന്റെ നോയമ്പ്..മതങ്ങളുടെ സ്വർഗ്ഗ വാഗ്ദാനങ്ങൾക്കുമപ്പുറം  സഹജീവികളായ വിശപ്പ്‌ മനസ്സുകളെ ഒരു ആത്മ പീഡന സംതൃപ്തിയോടെ അടുത്തറിയാനുള്ള ഒരു സപര്യ 
.. അത്ര തന്നെ. അത് റമദാൻ മാസ്സത്തിലാകാം , വാവ് ബലിയിലാകാം,ഇല്ലേൽ കുരിശേറ്റ ദിനയൊർമ്മയിലുമാകാം എന്റെ നോയമ്പ് ദിനം.  എന്നാലിന്ന് പതിവിന്നു വൈരുധ്യമായൊരു ശൈലിയിൽ ആയിരുന്നു ഇന്നെന്റെ  നോയമ്പ് ദിനം.. ! ഒരു ദിനത്തിന്റെ വിശപ്പും ദാഹവും ഒരു പ്രാണൻ പേറുന്ന എന്റെയീ ദേഹകൂട് പൊരുത്തപെടാൻ വല്ലാതെ പാട് പെട്ടു  എന്ന് പറയുന്നതാകും ശരി... 
അത്മീയതക്കോ,ഭൌതികതക്കോ അപ്പുറം ,..

ദാഹവും വിശപ്പും ഒരു മനുഷ്യ മനസ്സിനെ എത്ര തളർത്തുമെന്നറിഞ്ഞ ദിനം..ജോലി ബന്ധിതമായ  യാത്രകളിൽ,  മഴ നനഞ്ഞും അലഞ്ഞു൦ ഈ ദിനം വിശപ്പിനേയും ദാഹത്തെ യും മറ്റു വികാര വിക്ഷോഭങ്ങളെയും വല്ലാതെ തളര്ത്തി ..ഭൂമിയിൽ ഞാനെന്നല്ല, തെരുവിലെ തുച്ച ജന്മങ്ങൾ, അഴുക്കു കൂനയിൽ  ഒരു നേരത്തെ അന്നം തിരയുന്നവർ, പത്തു രൂപയ്ക്കു അരക്കെട്ട് വിറ്റ് കുഞ്ഞിന്റെ വിശപ്പ്‌ മാറ്റുന്ന തെരുവ് വേശ്യകൾ, കുടുംബത്തിലെ വിശപ്പിനെ മറികടക്കാൻ കഴിയാതെ ഒരു തുണ്ട് കയറിൽ ജീവന ത്വജിച്ച കര്ഷക കുടുംബങ്ങളിലെ പട്ടിണി പിതാക്കൻമ്മാർ., , തീരാ ഋണ  ബാധ്യത മാനവും ജീവനും  കവര്ന്ന കന്യകകൾ, മനസ്സിൽ നോവിന്റെ  വെഷമാടി  വന്ന പല കാണാ  ആത്മാക്കളുടെയും വിശപ്പ്‌ തീരാത്ത പ്രാണൻ കൊരുക്കുന്ന നിലവിളികൾ.,..ഇല്ല.മഹാനായ ദൈവം മനുഷ്യരെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും വര്ഗ്ഗീകരിച്ച  ശപിക്കപ്പെട്ട എന്റെയീ ഭൂമി!

നോവിന്റെ,വിശപ്പിന്റെ  ഈ ദിനത്തിൽ നേരം ഇരുണ്ടിരുന്നു,, നഗരത്തിലെ ആളൊഴിഞ്ഞ ഇടത്തിലെ പള്ളിയിൽ  ബാങ്ക് വിളി കാതോര്ത്ത്  ഞാനെന്റെ ചഷകം നിറച്ചു..മദ്യ ശാലയിലെ ചുവന്നവെട്ടം ചിതറും ശീതള ലഹരിയിൽ ഭവ്യ വിധേയത്തോടെ വിളമ്പുകാരൻ കനിഞ്ഞ വോഡ്ക്കയിൽ ൽ മാമ്പഴ ചാറിന്റെ പാനീയം ഹിമക്കട്ടികളിൽ ചാലിച്ച് ഞാനെന്റെ നോയമ്പ് തുറന്നു... വിശപ്പിന്റെ ദാഹത്തിന്റെ മരണ ശമനം... ! 

അൽപ്പ  ലഹരിയുടെ അമ്ല ധൂളികൾ വിശപ്പും ദാഹവുംപേറുന്ന എന്റെ സിരകളി ൽ കുത്തിയൊഴുകാൻ തുടങ്ങുമ്പോൾ, തെരുവിലെ വേശ്യകൾ വരണ്ണങ്ങളുടെ  വസ്ത്രങ്ങള അണിഞ്ഞു നര്ത്തനം ആരംഭിച്ചു,, ഋണ  ബാധ്യതയിൽ പ്രാണൻ ത്വജിച്ച  കര്ഷകന് ഒരു വിശുദ്ധനെ പോലെ വെളുത്ത വസ്ത്രധാരിയായി കുഞ്ഞുങ്ങളുമൊത്തു  സന്തോഷിച്ചു... തെരുവിലെ വീപ്പയിൽ നിന്നും സ്ഥിരമായി ഭക്ഷണം തിരയുന്ന ഭ്രാന്തനായ യുവാവ് സുഗലോലുപതയുടെ സംമ്പന്ന കുടുംബങ്ങളിലേക്ക്‌ ദൈവത്താൽ ഉയര്ത്തപെട്ടു .ഋണ  ബാധ്യതയിൽ മാനം നഷ്ട്ടപെട്ടു ചത്ത കന്യകകൾ പുഞ്ചിരിക്കുന്ന  മുഖത്തോടെ കരുത്തരായ അനേകം കുഞ്ഞുങ്ങൾക്ക്‌ ജന്മം നല്കി... ഭൂമി പതിവിലും സ്ഥിതി സമത്വതോടെ സ്വര്ഗരാജ്യം പുലര്ന്നു. മുന്നില് മതങ്ങളുടെ ചട്ടകൂടുകളിൽ നിന്നിറങ്ങി  വന്ന ദൈവം എന്റെ മുന്നില് ഉപവിഷ്ട്ടനായി , ഭൂമിക്കു മീതെ, മനുഷ്യ പ്രാണന്റെ വിശപ്പിനു മീതെ, ഇല്ലായ്മകൾക്ക് മീതെ  അവന്റെ മഹാ കാഹളം മുഴക്കി..
.

അൽപ്പ ലഹരിയുടെ കരങ്ങളിൽ നിന്നും പച്ചയായ ജീവിതയാഥാർത്യതിലേക്കു നടയിറങ്ങുംപോൾ ചുണ്ടിലൂറിയ ആത്മ നിന്ദയുടെ  പുഞ്ചിരിക്കൊപ്പം  എന്റെ ദൈവവും ചിരിക്കുകയായിരുന്നു...
നോവിന്റെ നനവിൽ ഞാനവന്റെ കവിളിൽ കണ്ട എ ന്റെ പ്രതിബിംബം അനേകം നിയോണ്‍ ലൈറ്റുകളിൽ കണ്ണീരിന്റെ അമ്ലമഴ വീണ്ടും വീണ്ടും പെയ്യിക്കുകയായിരുന്നു..

ഞങ്ങളുടെ വിശപ്പ്‌ അവശേഷിക്കുകയായിരുന്നു...


______________________________________________________________(july 15th 2013)