Monday, April 22, 2013

ഇത് അക്ഷര സ്നേഹികളുടെ ബ്ലോഗേഴ്സ് മീറ്റ്‌ .




(BLOGGERS MEET @ THUNJAN PARAMBU ON 21ST APRIL 2013 )

-------------------------------------------------------------------------------------
ചില കൂട്ടായമകൾ അങ്ങിനെയാണ്; ഋതുക്കൾക്കപ്പുറം ഏതു കാലങ്ങളിലായാലും ഒറ്റ കണ്ടുമുട്ടൽ മതി, ഒരു 'ദേജാ- വു' അനുഭവത്തിന്റെ  മായിക നിമിഷങ്ങളിൽ മനുഷ്യ മനസ്സുകൾ തമ്മിലുള്ള  ഹൃദയ ബന്ധം കൂടുതൽ  ബലപ്പെടാൻ.

ഇന്നലെ അങ്ങനെയൊരു ദിനമായിരുന്നു , മലയാള ഭാഷയുടെ തറവാട്ടു മുറ്റമായ  തിരൂർ   തുഞ്ചൻ പറമ്പിൽ  കേരളത്തിലെ സഹയാത്രികരായ ബ്ലോഗ്ഗെഴുത്തുകാരുടെ ഒരു ഒരു കൂടൽ നടന്നു അക്ഷരങ്ങളിലൂടെയും, ആശയങ്ങളിലൂടെയും, ആശയ -നീതി ശാസ്ത്ര -കാവ്യ ചിന്താഗതികളിലൂടെയും  മനസ്സ് മനസ്സിനെ വായിച്ചരിഞ്ഞവരുടെ ഒരു സ്നേഹ സൌഹൃദ കൂട്ടായ്മ.!

കേരളത്തിലെ പല ബ്ലോഗ്ഗർമാരുടേയും സാന്നിധ്യം മലയാള ഭാഷ പിതാവിന്റെ മണ്ണിനെ വേറിട്ടൊരു ഭൂമിയാക്കി  .അതിനപ്പുറം, .ഈ വെർച്ച്വൽ- സൈബർ ലോകത്തെ പല മനസ്സുടമകളെയും പതിനാലു ഇഞ്ച് മോണിട്ടറിൽ ദിനേന കണ്ടു മുട്ടുന്നവരാണ്  നാം . എന്നാൽ അക്ഷരങ്ങൾ തമ്മിൽ കുറിക്കുന്നവറെയും, നേരിൽ അറിയുന്നവരെയും ആദ്യ  കാഴ്ചയിൽ തന്നെ കാലങ്ങളാൽ  അറിയുന്ന പോലെ എന്നത് എത്ര വിചിത്രമായ (സുഖ ) അനുഭവമാണ്! 

വേനൽ  ചൂടിൽ  പൂത്ത ചുവന്ന അരളി പൂക്കളും,ഗുൽ മോഹറും  വിരിച്ച  മലയാള മണ്ണിൽ വന്ന ബ്ലോഗ്ഗർമാരിൽ പാതിയിലധികവും തന്നെ ബ്ലോഗെഴുത്തിൽ കാലങ്ങളായി എഴുതി തെളിഞ്ഞവരായിരുന്നു .. ജയന് ഏവൂർ ,  നിരക്ഷരൻ , പ്രസന്ന ആര്യൻ, ലീല എം ചന്ദ്രൻ , സാബു കോട്ടോട്ടി , വിധു ചോപ്ര, മഹേഷ്‌ വിജയന്, സംഗീത്  വിനായകൻ , തുടങ്ങി എഴുതി  തെളിഞ്ഞവരും , ബ്ലോഗെഴുത്തിൽ   നവാഗതരായ കൊച്ചു ബ്ലോഗര്മാരും ഔപചാരികതയുടെ മൂട്പടങ്ങൾ ഇല്ലാതെ സ്വയം പരിചയപ്പെടുതലുകളും കൂട്ടായ്മക്ക് ഭംഗി കൂട്ടി . കേരളത്തിന്റെ പല ജില്ലകളിൽ  നിന്നും, സംസ്ഥാനങ്ങളിൽ  നിന്നും പല തിരക്കുകളും ഉപേക്ഷിച്ചെത്തിയ ബ്ലോഗര്മാരും , വിദേശികളായ പ്രവാസി ബ്ലോഗര്മാരും ഈ കൂട്ടായ്മക്ക് ഭംഗിയും കൌതുകവും പകര്ന്നു . 

ബ്ലോഗെഴുത്തിന്റെ ഭാവിയെ കുറിച്ചും, ഓണ്‍ലൈൻ മീഡിയ നിത്യ ജീവിതത്തിൽ വേരൂന്നിയ പങ്കിനെ കുറിച്ചും ഗൌരവമായ ചർച്ചകൾ നടന്നു. എഴുത്തിന്റെ പ്രതിബദ്ധതയും , മതവും രാഷ്ട്രീയവും  എഴുത്തിൽ കടന്നു കൂടുമ്പോഴുള്ള മറ്റു മനസ്സുകളുടെ ആശങ്കകളും ചര്ച്ചക്കു വിഷയങ്ങളായി .  ഓണ്‍ലൈൻ ലോകത്ത് നടന്നിരുന്ന ചർച്ചകൾക്കതീതമായി പല മനസ്സുകളുടെയും ഈ നേരിലുള്ള  സംവാദങ്ങൾ കൊണ്ട്, പോയ കാലത്തെ ചെറിയ സൈബര് ചര്ച്ചാ പിണക്കങ്ങൾ പൊട്ടിച്ചെറിയാൻ സഹായകമായി എന്നതും ഒരു ഗുണമായി തോന്നി .  അതിനപ്പുറം, എഴുത്തിനെ പ്രണയിക്കുന്ന മനസ്സുകളെ കൂട്ടി ചേര്ക്കുന്ന ഒരു വേദിയായി കൂടി തുഞ്ചൻ  പറമ്പ് മാറി എന്നത് ഒരു വേനല മഴ പോലെ മനസ്സിൽ ചാറിയ ഒരു സന്തോഷ നിമിഷങ്ങളായിരുന്നു അത് . 

കൂട്ടായ്മയോടൊപ്പം തന്നെ , കണ്ണൂര് സി -എൽ- എസ് ബുക്സിന്റെ പ്രദ ർശനവും  വില്പ്പനയും നടന്നു . കൂടെ കവയിത്രി -ജിലു ജോസഫിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ''വേനൽപ്പൂക്കൾ '' പ്രകാശനവും ണാഡാണ്ണൂ. ദ്രിശ്യ -ശ്രവ്യ -മാധ്യമ രംഗത്തെ ദർശന ചാനൽ , സ്കൈ നെറ്റ് എന്നിവയുടെ സാന്നിധ്യവും, ഫോട്ടോ ബ്ലോഗേഴ്സ് ഫോട്ടോഗ്രഫി പ്രദർശനവും , കാർട്ടൂണ്‍ വരയും, സഹ യാത്രികരായ കവി മനസ്സുകളുടെ കവിതാ ആലാപനവും  നടന്നു . 

ഒരു സൌഹൃദ കൂട്ടായ്മ എന്നല്ല അതിലുപരി നൂറു കണക്കിന് അക്ഷര മനസ്സുകളുടെ സ്നേഹ കൈമാറ്റവും ,എക്കാലവും മനസ്സിലൊരു വര്ണ്ണാാ ഭമായ ഒരു ചിത്രമായി മറവിയുടെ  പായൽ പടരാത്ത  ഓര്മകളുടെ കൽ ഭിത്തിയിൽ  തൂക്കിയിടാൻ  കഴിയുമെന്നത് ഈ സ്നേഹ കൂട്ടായ്മയുടെ , എഴുത്തിനെ പ്രണയിക്കുന്നവരുടെ ഒരു വലിയ വിജയമാണെന്നുള്ളത് ഈ അൽപ്പ ജീവിത യാത്രയിൽ നാം സഹയാത്രികർക്ക്  അഭിമാനിക്കാം . 
ഇനിയും ഇത്തരം കൂട്ടായ്മകൾ ആവർത്തിക്കട്ടെ  ഇന്ന് വന്ന നാം നാളെ അരങ്ങോഴിഞ്ഞാലും  , നമുക്ക് പിറകെ വരുന്ന അക്ഷര സ്നേഹികൾ , നമ്മുടെ പിൻഗാമികൾ എഴുത്തെന്ന കര്മവും യാത്രയും തുടരട്ടെ ..




---------------------------------------------------------------------------------------------------

(PHOTO COURTESY TO മലയാളി Malayaali (Page) )

34 comments:

Unknown said...

കണ്ടതിൽ സന്തോഷം!

Unknown said...
This comment has been removed by the author.
Manu Nellaya / മനു നെല്ലായ. said...

ഒരു സൌഹൃദ കൂട്ടായ്മ എന്നല്ല അതിലുപരി നൂറു കണക്കിന് അക്ഷര മനസ്സുകളുടെ സ്നേഹ കൈമാറ്റവും ,എക്കാലവും മനസ്സിലൊരു വര്ണ്ണാാ ഭമായ ഒരു ചിത്രമായി മറവിയുടെ പായൽ പടരാത്ത ഓര്മകളുടെ കൽ ഭിത്തിയിൽ തൂക്കിയിടാൻ കഴിയുമെന്നത് ഈ സ്നേഹ കൂട്ടായ്മയുടെ , എഴുത്തിനെ പ്രണയിക്കുന്നവരുടെ ഒരു വലിയ വിജയമാണെന്നുള്ളത് ഈ അൽപ്പ ജീവിത യാത്രയിൽ നാം സഹയാത്രികർക്ക് അഭിമാനിക്കാം .
ഇനിയും ഇത്തരം കൂട്ടായ്മകൾ ആവർത്തിക്കട്ടെ ഇന്ന് വന്ന നാം നാളെ അരങ്ങോഴിഞ്ഞാലും ,
നമുക്ക് പിറകെ വരുന്ന അക്ഷര സ്നേഹികൾ , നമ്മുടെ പിൻഗാമികൾ എഴുത്തെന്ന കര്മവും യാത്രയും തുടരട്ടെ ..
.



Manu Nellaya / മനു നെല്ലായ. said...

alif shah..

. സന്തോഷം,, :)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മീറ്റിനെക്കുറിച്ചുള്ള വിവരണങ്ങള്‍ നന്നായി.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

എല്ലാവര്ക്കും ആശംസകള്‍

sudhasatheesh said...

ഇന്ന് വന്ന നാം നാളെ അരങ്ങോഴിഞ്ഞാലും , നമുക്ക് പിറകെ വരുന്ന അക്ഷര സ്നേഹികൾ , നമ്മുടെ പിൻഗാമികൾ എഴുത്തെന്ന കര്മവും യാത്രയും തുടരട്ടെ ..

Absar Mohamed : അബസ്വരങ്ങള്‍ said...

ജീവിതത്തിലെ മനോഹരമായ ഒരു ദിനം

ജന്മസുകൃതം said...

കൂട്ടായ്മയോടൊപ്പം തന്നെ , കണ്ണൂര് സി -എൽ- എസ് ബുക്സിന്റെ പ്രദ ർശനവും വില്പ്പനയും നടന്നു . കൂടെ കവയിത്രി -ജിലു ജോസഫിന്റെ രണ്ടാമത്തെ കവിതാ സമാഹാരമായ ''വേനൽപ്പൂക്കൾ '' പ്രകാശനവും .....

manu...enthe Ismayil kurumpadiyude narakakkozhiye marannath..?athalle aadyam nadannath....

pinne C L S buks Taliparamba aanu ketto

MONALIZA said...

അക്ഷരക്കൂട്ടത്തില്‍ ഒത്തുചേര്‍ന്നവര്‍ ഭാഗ്യവാന്മ്മാര്‍ .

Noushad Koodaranhi said...

പങ്കെടുക്കാന്‍ സാധിക്കാഞ്ഞതിന്റെ നഷ്ട ബോധത്തോടെ...

ajith said...

വായിച്ചു സന്തോഷമായി

അസിന്‍ said...

iniyennenkilum enikum okke kaanaan kazhiyumenna pratheekshayode....

Areekkodan | അരീക്കോടന്‍ said...

മീറ്റുകൾ ഇനിയും നടക്കട്ടെ....

Unknown said...

:)

Salim Veemboor സലിം വീമ്പൂര്‍ said...

ഇനിയും ഒരുപാട് മീറ്റുകളിലൂടെ സൌഹൃദവും ബ്ലോഗ്ഗെഴുത്തും വളര്‍ന്നു പന്തലിക്കട്ടെ

ഡെയ്സി said...

സന്തോഷം തോന്നുന്നു..... ഇത്തരം ഒത്തുചേരലുകള്‍ സോഷ്യല്‍ നെറ്റ്വര്ക്കിങ്ങിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നു.

Anonymous said...

ആശംസകൾ...

sabeena said...

എല്ലാ ആശംസകളും......ഒരിക്കല്‍ ഇതുപോലെ കൂടാന്‍ അവസരമുണ്ടാകട്ടേ എനിക്കും .........

Sabu Kottotty said...

പിഴവുകൾ തീർത്ത് നല്ലൊരു സംഗമം വാഗ്ദാനം ചെയ്യുന്നു. മീറ്റിൽ പങ്കെടുത്തതിനും സദ്യ കഴിച്ചതിനും പ്രത്യേക ആശംസകൾ... അടുത്ത മീറ്റുവരെ പോസ്റ്റുകൾ എഴുതി അറുമദിക്കാൻ ആഹ്വാനം ചെയ്തുകൊള്ളുന്നൂ.....


(ജിലു ആഞ്ജല എന്നു തിരുത്തൂ)

sandeep salim (Sub Editor(Deepika Daily)) said...

കലക്കിയിട്ടുണ്ട്.... നല്ല കുറിപ്പ്...

Manoraj said...

കുറിപ്പ് നന്നായി. പലരെയും പരിചയപ്പെടുവാന്‍ കഴിയാത്ത വിഷമം ബാക്കി.

റിയാസ് ടി. അലി said...

മനു, നന്നായിരിക്കുന്നു. ആശംസകള്‍ ...
പിന്നെ 'ദ്രിശ്യ' എന്നത് 'ദൃശ്യ' എന്നാക്കുമല്ലോ... :)

പ്രവീണ്‍ ശേഖര്‍ said...

We missed it really

Echmukutty said...

കുറിപ്പ് നന്നായി.. വരാന്‍ സാധിച്ചില്ല.. വലിയ വിഷമം തോന്നുന്നുണ്ട് ... അടുത്ത തവണയാകട്ടെ.

Unknown said...

Madhuramulla ormakal

നിരക്ഷരൻ said...

കാർട്ടൂണിസ്റ്റ് സജീവേട്ടന്റെ 2013 തുഞ്ചൻ ബ്ലോഗ് മീറ്റ് പോസ്റ്റ് കാണാൻ ഇവിടെ ക്ലിക്ക് . ചെയ്യുക. ഇത് കണ്ടില്ലെങ്കിൽ നഷ്ടമാണ്.

jayanEvoor said...

സന്തോഷം! ഇനിയും കാണാം, കൂടാം!

ആശംസകൾ !

Cartoonist said...

ആശംസകൾ !

Manu Nellaya / മനു നെല്ലായ. said...



@Alif Shah

@ ആറങ്ങോട്ടുകര മുഹമ്മദ്‌
@! ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com
sudhasatheesh
@Absar Mohamed : അബസ്വരങ്ങള്‍
@ജന്മസുകൃതം



@Sony Dith
@Noushad Koodaranhi
@ajith
@അസിന്‍
@Areekkodan | അരീക്കോടന്‍
@razla sahir
@ Salim Veemboor സലിം വീമ്പൂര്‍
@ Daisy George
@ navas shamsudeen
@ sabeena
@ സാബു കൊട്ടോട്ടി
@ sandeep salim (Sub Editor(Deepika Daily))
@Manoraj
@ Riyas T. Ali
@പ്രവീണ്‍ ശേഖര്‍
@Echmukutty
@PTashraf



@നിരക്ഷരൻ



@ jayanEvoor



@ Cartoonist



നന്ദി... സ്നേഹം... :)

ഇനിയും കണ്ടു മുട്ടേണ്ട നമുക്കീ ഔപചാരികതയുടെ അവശ്യം ഇല്ലെങ്കിലും...

ഏവര്ക്കും സ്നേഹാശംസകൾ..

Manoraj said...

വന്നിരുന്നു.. കണ്ടിരുന്നു. വിശദമായി പരിചയപ്പെടുവാന്‍ സാധിച്ചില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു സൌഹൃദ കൂട്ടായ്മ എന്നല്ല അതിലുപരി നൂറു കണക്കിന് അക്ഷര മനസ്സുകളുടെ സ്നേഹ കൈമാറ്റവും ,എക്കാലവും മനസ്സിലൊരു വര്ണ്ണാാ ഭമായ ഒരു ചിത്രമായി മറവിയുടെ പായൽ പടരാത്ത ഓര്മകളുടെ കൽ ഭിത്തിയിൽ തൂക്കിയിടാൻ കഴിയുമെന്നത് ഈ സ്നേഹ കൂട്ടായ്മയുടെ , എഴുത്തിനെ പ്രണയിക്കുന്നവരുടെ ഒരു വലിയ വിജയമാണെന്നുള്ളത് ഈ അൽപ്പ ജീവിത യാത്രയിൽ നാം സഹയാത്രികർക്ക് അഭിമാനിക്കാം .
ഇനിയും ഇത്തരം കൂട്ടായ്മകൾ ആവർത്തിക്കട്ടെ ഇന്ന് വന്ന നാം നാളെ അരങ്ങോഴിഞ്ഞാലും ,
നമുക്ക് പിറകെ വരുന്ന അക്ഷര സ്നേഹികൾ , നമ്മുടെ പിൻഗാമികൾ എഴുത്തെന്ന കര്മവും യാത്രയും തുടരട്ടെ ..

ശരിക്കും മനസ്സിൽ നിന്നും വന്ന കുറിപ്പുകൾ കേട്ടൊ ഭായ്

Unknown said...

ഇനിയും നടക്കട്ടെ മീറ്റുകൾ..

പ്രയാണ്‍ said...

ഹാജര്‍.....:)