Monday, May 7, 2012

സഘാവേ......,വേണ്ടത് ഒരു പുനര്‍ ചിന്തനം....------------------------------------------------------------------------------------

                 കാലമെന്നും ഒരേ നാടക വേഷങ്ങളില്‍ ജനതയെ നയിക്കാറുണ്ട്.. ഈ ജനാധിപത്യ മഹാരാജ്യത്തെ ഇടതു വലതു മത രാഷ്ട്രീയ സംഘടനകള്‍ തന്ത്രപൂര്‍വ്വം കനിഞ്ഞു നല്‍കിയ ആശയങ്ങളില്‍ വീണു പോകുന്നുഇന്നിന്‍റെ അസ്വസ്ഥ ചിന്തയില്‍ ,പോയകാലങ്ങളിലെ വിപ്ലവാശയങ്ങളില്‍ സ്വപനങ്ങള്‍ നെയ്തു ഇന്നിന്‍റെ മതി ഭ്രമ ആശയ നിക്ഷേധങ്ങളില്‍ കുരുങ്ങി പോകുന്ന ബഹുഭൂരി പക്ഷം യുവ ജനതയും...ഇന്നലെകളുടെ ചാരു കസേരയിലിരുന്നു, ഭൂത കാലത്തില്‍ ഭാവി നെയ്ത ഒരു വിഭാഗമുണ്ട് ഇന്നിന്‍റെ രാഷ്ട്രീയ സമവാക്യങ്ങളില്‍ ....അധികാര പ്രമത്തതയുടെ മുന്തിരി ചാറ് മോന്തി ഇന്നലെകളുടെ സ്വപനങ്ങളെ വ്യഭിച്ചരിച്ചവര്‍... ഇന്നിനിറെ നാഴികക്കള്ളില്‍ നിന്നു വര്‍ത്തമാന ത്തിന്റെ ഭൂത കണ്ണാടിയിലൂടെനോക്കിയാല്‍ തിരിച്ചറിവ് നല്‍കുന്ന ചില അപ്രിയ സത്യങ്ങള്‍,,,,,ഇന്ന്..., ഇടതു -വലതു- വര്‍ഗീയ സംഘടനകള്‍ യുവാക്കളിലെ സ്വപനങ്ങളെ റിക്രൂട്ട് ചെയ്യുന്നതില്‍ ഇടതു വലതു ഭേദമന്യേ എല്ലാ ഒരേ സ്വഭാവ രാഷ്ട്രീയ പാര്‍ട്ടികളും ബഹു ദൂരം മുന്നില്‍ തന്നെ....!മറ്റു സംസ്ഥാനങ്ങളേക്കാള്‍ തൊഴിലില്ലായ്മയില്‍ മുന്നില്‍ നില്‍ക്കുന്ന കേരള നാട്ടില്‍ പ്രത്യേകിച്ചും...!

                      പാവങ്ങളുടെ..., ....മര്‍ദിതരുടെ , ..നിന്ദിതരുടെ,.. പാര്‍ട്ടി എന്ന പഴയ പല്ലവി ജല്‍പ്പനം ഒരു മാത്ര നിര്‍ത്തിയാല്‍ ഇടതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമ്പന്ന വലതു കൊണ്ഗ്രെസ്സിന്റെ ഒരേ മുഖം!..സംഗ പരിവാര സംഘടനകള്‍ മോഡി ഭീകര വാഴ്ചകള്‍ നടത്തുന്ന ഉത്തരേന്ത്യയെ അപേക്ഷിചു കുറച്ചെങ്കിലും നീതി ലഭിക്കുന്നു ഇവിടെയെന്നു സ്വയം ആശ്വസിക്കാം...,

                       ഇവിടെ ജനിച്ചു ജീവിതമാടി മരിച്ചു പോകുന്ന ജനതയ്ക്ക് ക്ഷണികമെങ്കിലും പ്രത്യാശകളുടെ സ്വപ്‌നങ്ങള്‍ ഉണ്ട്...ഭരിക്കുന്നവരും നയിക്കുന്നവരും പോയ കാലങ്ങളില്‍ അധികാര താല്‍പ്പര സ്വാര്തതകള്‍ക്ക് വേണ്ടി മാത്രം കനിഞ്ഞ ചില ക്ഷണിക സ്വപ്‌നങ്ങള്‍..., ഇവിടെ ആരാണ് അവരുടെ സ്വപ്നങ്ങള്‍ തെരുവില്‍ എറിയപ്പെടുന്നത്‌?? ആരുടെ കയ്യാളാന് ഹൃധയതോട് ചേര്‍ത്ത ചുവപ്പന്‍ ആശയങ്ങള്‍ തെരുവില്‍ കണ്ഠം വെട്ടി വില്‍ക്കപെടുന്നത്?? വിപ്ലവ ചിന്തകള്‍ ഇനിയും മനസ്സില്‍ അസ്വസ്ഥതയുടെ ചാരം കൊണ്ട് സ്ഫുടം ചെയ്തു ജീവിക്കുന്ന യഥാര്‍ത്ഥ സഗാക്കളെ എത്ര കാലം വലതു സ്വഭാവം കയ്യാളുന്ന ഇടതു മാടംബിമാര്‍ക്ക് കബളിപ്പിക്കാന്‍ കഴിയും ?? പാര്‍ലമെന്ററി വ്യാമോഹത്തിന്റെ പാതാള ഗര്‍ത്തത്തില്‍ വീണു വിരാജിക്കുന്ന ഇടതു അഭിനവ ചാനക്യന്മാര്‍ക്ക് എത്ര കാലം ഈ നിഴല്‍ നാടകം തുടരാന്‍ കഴിയും??

 സഘാവേ...ഇവിടെ വേണ്ടത് ഒരു പുനര്‍ ചിന്തനം.... !അധികാര പ്രമത്തതയുടെ മുന്നില്‍ നട്ടെല്ല് വളക്കാതെയുള്ള ഒരു പുനര്‍ ചിന്തനം...

 നിശ്ചയം... നിര്‍ണ്ണയം....
 
 
-----------------------------------------------------------------------------------

4 comments:

Najeemudeen K.P said...

നന്നായിട്ടുണ്ട്. എഴുത്തിന്‍റെ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

പ്രയാണ്‍ said...

ജനങ്ങളുടെ ശക്തി അവര്‍ തിരിച്ചറിയാന്‍ വൈകിയിരിക്കുന്നു.....

K. Manoj kumar. said...

പാവങ്ങളുടെ..., ....മര്‍ദിതരുടെ , ..നിന്ദിതരുടെ,.. പാര്‍ട്ടി എന്ന പഴയ പല്ലവി ജല്‍പ്പനം ഒരു മാത്ര നിര്‍ത്തിയാല്‍ ഇടതു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സമ്പന്ന വലതു കൊണ്ഗ്രെസ്സിന്റെ ഒരേ മുഖം!..സംഗ പരിവാര സംഘടനകള്‍ മോഡി ഭീകര വാഴ്ചകള്‍ നടത്തുന്ന ഉത്തരേന്ത്യയെ അപേക്ഷിചു കുറച്ചെങ്കിലും നീതി ലഭിക്കുന്നു ഇവിടെയെന്നു സ്വയം ആശ്വസിക്കാം...,

Divya.M said...

Vishappum mathavum oru pole kachavadam cheyyunnu samakaalika raashtreeyam...
Avarkku,
Adhikaaramaanu laskhyam