Monday, April 18, 2011

അന്യതാ ബോധത്തിലെ ഒരു നേര്‍ കാഴ്ച ..:



-------------------------------------
മലയാളി മനസ്സുകളില്‍ വിവാഹ മോചനം കൂടുന്നു.. ശിഥിലമായ കുടുംബ ബന്ധങ്ങളില്‍ അനാഥത്വം പേറുന്നു കുഞ്ഞുങ്ങളും.. മനസ്സറിഞ്ഞു നടത്തുന്ന വിവാഹ ബന്ധങ്ങള്‍ കേരള നാട്ടില്‍ നടക്കുന്നില്ല എന്നതായിരിക്കാം സത്യം. ജാതി-മത-സമ്പത്ത്-ജാതക പൊരുത്തങ്ങളിലെ വെറും അഞ്ചു മിനിറ്റ് ഉടമ്പടികളില്‍ കുടുങ്ങി, അമ്പതു വരഷങ്ങളോളമുള്ള സഹനങ്ങളാധികവും..പെരുകുന്ന വിവാഹ മോചനങ്ങളുടെ ഉത്തരവാദികള്‍ ഒരു കണക്കിന് നാമടങ്ങുന്ന സമൂഹം തന്നെയാകാം...

ഈ ജീവിത നാടകങ്ങളില്‍ നാം കാണാത്തെ പോകുന്ന ഒരു ഇളം തലമുറകളുടെ കണ്ണീര്‍ വേഷമുണ്ട്... അതേ, അച്ഛനമ്മമാരെ പിരിഞ്ഞിരിക്കേണ്ടി വരുന്ന ''അനാഥരായ'' കുഞ്ഞ് മനസ്സുകള്‍.. കുഞ്ഞ് നാളിലേ വര്‍ണ്ണങ്ങള്‍ മുരടിച്ച മനസ്സുമായി അരക്ഷിതാവസ്ഥയുടെയും , സ്നേഹ ശൂന്യതയുടെയും,പകയുടെയും,വിദ്വേഷത്തിന്റെയും, അസ്വസ്ഥതയില്‍ ഭയപ്പാടിന്റെ ഒരിറ്റു കണ്ണ് നീരുമായ്‌ കഴിയേണ്ട ഭാവിയുടെ ആധാര ശിലകള്‍!

അടുത്തിടെ ഒരു അനാഥാലയം സന്ദര്‍ശിക്കാന്‍ ഇടയായി..ജീവിതത്തിന്റെ പാതാള ഗര്‍ത്തം അറിയാതെ ഇനിയും വറ്റാത്ത കുട്ടിത്തത്തിന്റെ പ്രസരിപ്പോടെ സ്പര്‍ശിക്കുന്ന കുഞ്ഞിളം കൈകള്‍. അനാഥത്വത്തിന്റെ ഒരു നീറ്റല്‍.. വെറുമൊരു മൂഡജന്മത്തിന്റെ നിസ്സഹായ വേദനയില്‍ ആ നക്ഷത്ര കണ്ണുകളെ നേരിടാന്‍ കഴിയാതെ പോയത് എന്‍റെ പിഴ..വലിയ പിഴ... ഒടുവില്‍, സന്ദര്‍ശക പുസ്തക താളുകളില്‍ വാക്കുകളുടെ കണ്ണീര്‍ കുറിച്ചിട്ട്‌ ആ അനാഥ കാഴ്ചകളുടെ പടിയിറങ്ങുമ്പോഴും സങ്കടത്തിന്റെ പുക കാഴ്ചകളെ മൂടുന്ന ആത്മ രോക്ഷം..!
ഒരു മൂഡ ജന്മത്തിന്റെ വെറും വേദനകളുടെ ആത്മ രോക്ഷം....!!

-----------------------------------------

3 comments:

Angel... said...

ശൂന്യതയുടെയും,പകയുടെയും,വിദ്വേഷത്തിന്റെയും, അസ്വസ്ഥതയില്‍ ഭയപ്പാടിന്റെ ഒരിറ്റു കണ്ണ് നീരുമായ്‌ കഴിയേണ്ട ഭാവിയുടെ ആധാര ശിലകള്‍!

M C Sheela said...

Manu you told the painful truth, aa kuttikal enthu thettu cheythu alle, ethikke aru manasilakum aru thirichariyum, onninum oru avasanam ella, the selffish human being, avar matram vazhunnu evide, aa vedanayil oru thulli ente kannuneerum cherkkatee

pl lathika said...

വളരെ നാളായി പിരിഞ്ഞു താമസിക്കുന്ന ദുര്മ്മാര്‍ഗ്ഗിയായ ഒരാളുടെ കൌമാരക്കാരിയായ മകള്‍ ഒരിറ്റു സ്നേഹവും തന്നിട്ടില്ലാത്ത അച്ഛന്റെ പേര് ഇ മെയില്‍ id യില്‍ ചേര്‍ത്ത് കൂടെ കൊണ്ട് നടക്കുനതു കണ്ടു .. സ്നേഹത്തിനു വേണ്ടിയുള്ള ദാഹം ഹൃദയ ശൂന്യമായ അവഗണനയോട് പോലും ക്ഷമിക്കുന്നു .