
------------------------------------------
മലയാള ഭാഷയുടെ തറവാട്ടു മുറ്റത്ത് ഇന്നൊരു ഒത്തു കൂടല്‍ നടന്നു.... ബ്ലോഗ് എഴുത്തിലെ സഹയാത്രികരുടെ ഒരു കൂട്ടായ്മ... കംമ്യുനിടികളുടെയും,ഗ്രൂപുകളുടെയും ( ഓര്‍ക്കുട്ട്, ഫേസ് ബുക്ക് തുടങ്ങിയ സൌഹൃദ കൂട്ടായ്മകളില്‍ ) ഒത്തുകൂട്ടായ്മകളില് ഇതിനു മുന്‍പേ പല തവണ പങ്കെടുത്തിരുന്നു.. അതെല്ലാം തന്നെ മനസ്സില്‍ മായാത്തൊരു നല്ല ഓര്‍മകളുടെ ചിത്രങ്ങളും സമ്മാനിച്ചിരുന്നു..പക്ഷെ വേനല്‍ ചൂടില്‍ പൂത്ത ഗുല്‍ മോഹര്‍ തണലിലൂടെ തുഞ്ചന്‍ പറമ്പിലെ മലയാള ഭാഷയുടെ അങ്കണത്തിലേക്ക് കാലെടുത്തു വക്കുമ്പോള്‍ മനസ്സില്‍, പോയ കാലങ്ങളുടെ മായാ ചിത്രങ്ങളുടെ കണ്ണാടി ബിംപങ്ങള്‍ ആയിരുന്നു... ചടങ്ങില്‍ സംബന്ധിക്കാന്‍ വന്ന മലയാള മനസ്സുകളെ ( കേരളത്തിലെ പല ദേശങ്ങളില്‍ നിന്നും., അന്ന്യ സംസ്ഥാനങ്ങളില്‍ നിന്നു ഈയൊരു ഒത്തുകൂടലിന് ലീവെടുത്ത് വന്ന മലയാളികളും , വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികളും തുടങ്ങിയവര്‍..) പരിജയപ്പെട്ടും, പരിജയപ്പെടുത്തിയും ചെയ്തു, കൊഴിഞ്ഞു പോയ നിമിഷങ്ങളില്‍ ഓര്‍ത്ത ഒരു കാര്യമുണ്ട്. ഒത്തുകൂടലുകള്‍ ഇന്നിന്റെ ആവശ്യങ്ങളാണ്. ചിന്തകളുടെയും, ആശയങ്ങളുടെയും പങ്കു വെക്കലുകളും....... പക്ഷെ ഇതിന്റെയെല്ലാം ''സംഘാടനം'' വെറുമൊരു പ്രഹസനം മാത്രമായി തീരരുത്... അക്ഷെരങ്ങളെ, ആശയങ്ങളെ , സ്ഫുടം ചെയ്തു എഴുതുന്ന യഥാര്‍ത്ഥ എഴുത്തുകാര്‍ ( പ്രശസ്തരും ,അപ്രശസ്തരും ആയ ബ്ലോഗെഴുത്തിലെ സുഹൃത്തുക്കള്‍ അവിടെ സന്നിഹിതരായിരുന്നുവെങ്കിലും ,അവരുടെ നൈരാശ്യം മുറ്റിയ മുഖങ്ങള്‍ ഓര്മ വരുന്നു....) അര്‍ഹിക്കുന്ന ഒരു അവകാശം കൂടിയാണത്.. പ്രിന്റിംഗ് മീഡിയയിലായാലും ശരി...ഇലക്ട്രോണിക് മീഡിയയിലായാലും ശരി..., പദങ്ങള്‍ സത്യങ്ങളാണ്.. വെറുമൊരു പ്രഹസന കൂടായ്മയില് പെട്ട് കൊല്ലാക്കൊല ചെയ്യാവുന്ന ഒന്നല്ല പദങ്ങളും, ആശയങ്ങളും എന്ന് തോന്നി പോകുന്നു....
-------------------------------------------------