Wednesday, December 28, 2011
വില്ലന്‍ ഈ ജാതീയത തന്നെ....
-----------------------------------------------------
ജാതീയത ഈ ന്യൂട്രിനോ വേഗ ലോകത്തും ഒരു പുത്തരിയല്ലെന്നു നിശ്ചയം! ഭരണകൂടങ്ങളും ,നിയമ നിര്‍മ്മാന്‍ സഭകളും, ജുഡീഷരിയും , പത്ര ധര്‍മം ഇനിയും പിളരാത്ത ചാരിത്ര ചര്മ്മമെന്നു മേനി നടിക്കുന്ന വിശുദ്ധ പത്ര ധര്മജരും ജാതീയതയെ പരോക്ഷമായെങ്കിലും തോളിലേറ്റുന്ന കാഴ്ച കൌതുകം ജനിപ്പിക്കുന്നതിനപ്പുരം ജനാധിപത്യ മൂല്യങ്ങളെ വധ്യംകരണം ചെയ്യുന്ന വെധനാജനകമായൊരു കാഴ്ചയാണ്...
സമകാലിക കാവ്യലോകത്തെ പോലും കയ്യാളുന്നത് സവര്‍ണ്ണതയുടെ ചെങ്കോല്‍ എന്തിയ അഭിനവ കവികളിലെ പരീശന്മാരെന്ന് അതിലും നിര്‍ണ്ണയം...കെട്ടിയാടുന്ന സമകാലിക വേഷങ്ങളിലെ മടങ്ങാത്ത നിത്യ കാഴ്ച്ചകാളായി നിരവികാരതയോടെ കാണുക....നിസ്സങ്ങതയോടെ,വികാരം വറ്റിയ ചിന്തകളിലൂടെ മാത്രം...
ലഹരിയുടെ നിറവിലെ മനുഷ്യ മനസ്സുകളിലും , മദ്യശാലയിലെ ചുവന്ന വെളിച്ചം പരത്തുന്ന വിപ്ലവ ചിന്തകളിലെ ഇടുങ്ങിയ ആശയനഗളില്ലും വില്ലന്‍ ഈ ജാതീയത തന്നെ....സര്‍ക്കാരും, ഭരണ കൂടങ്ങളും, പത്ര മാധ്യമങ്ങളും, നിയമ നൂലാമാലകളില്‍ അന്ത്യ വിധിക്ക് കൂട്ട് പിടിക്കുന്ന ജാതീയതയുടെ നിയമ താളുകളും വീണ്ടും വീണ്ടും വര്‍ഗീയ വിഷം കുത്തി വെക്കുന്നത്, ജനിതകപാമായി പരോക്ഷമായെങ്കിലും ഭ്രാന്തു പിടിച്ച ഈ ജനതയെ ആണെന്നുള്ളതും വിപ്ലവ ചിന്തകള്‍ പ്രത്യക്ഷമായി നടിക്കുന്ന വിപ്ലവ പാര്‍ട്ടികളിലെ ആചാര്യന്മാരും കൂടിയാനെന്നുള്ളത് അതിലും ഭയാനകം...!
------------------------------------------------------
Saturday, November 5, 2011
സ്ത്രീ സമത്വ വാദം... ചില കാണാപ്പുറങ്ങള്‍......
-------------------------------------------------------------------------------------
മധ്യകാല സമൂഹത്തില്‍ നില നിന്നിരുന്ന അടിമ സമ്പ്രദായത്തോളം തന്നെ പഴക്കമുള്ളതാണ് ലിംഗഭേദങ്ങളിലെ പദവിയെ കുറിച്ചുള്ള വാദങ്ങളും. ലിംഗഭേദത്തെ 'സെക്സ്' എന്നും, 'ജെന്ടെര് ' എന്നും രണ്ടായി ഗണിച്ചുള്ള തല നാരിഴ പോസ്റ്റുമോര്ട്ടങ്ങളില് കുടുങ്ങി പോകുന്നതാണ് ഇന്നിന്റെ ലിംഗ പക്ഷവാദങ്ങളിലെ ഒരു പോരായ്മ. സമകാലിക സ്ത്രീ പഠനങ്ങളിലെ കാപട്യങ്ങളുടെ പൊയ്മുഖങ്ങളെ വസ്തു നിഷ്ഠമായും, വിമര്‍ശനാത്മകമായും അന്യേഷിച്ചറിയെണ്ടതുണ്ട് .
സ്ത്രീ പുരുഷ ഭേതമന്യേ മനുഷ്യന് എന്നത് ഒരു സാമൂഹ്യ ജീവിയാണ് . പ്രാചീന കാലം മുതല്ക്കേ പരിവര്‍ത്തനങ്ങളുടെ സാമൂഹ്യ വല്‍ക്കരണ പ്രക്രിയകളിലൂടെ കാലഭേധങ്ങളുടെ നാഴിക കല്ലുകള്‍ താണ്ടിയാണ് നാമിന്നു വേഷമാടുന്ന പരിഷ്കൃത സമൂഹത്തിന്റെ ജനനം .ഇക്കാലമത്രയും ഒരേ ദൂരം താണ്ടിയ മനുഷ്യ വര്‍ഗ്ഗത്തിന്റെ സൃഷ്ട്ടി രഹസ്യത്തോളം തന്നെ ആണ് -പെണ് പധവിഉടെ കോയ്മ ചരിത്രങ്ങള്‍ പിന്നിട്ട വഴികളില്‍ വാമൊഴിയായും, വരമൊഴിയായും ഏതൊരാള്‍ക്കും അറിവുള്ളതുമാണ്.
ലിംഗഭേദത്തിന്റെ പഠനങ്ങളില്‍ സ്ത്രീപക്ഷ ചിന്താധാരകള്‍ക്ക് മതിയായ സ്ഥാനമുണ്ടെന്നത് നേര് തന്നെ. എന്നാല്‍, ഈ പരിഷ്കൃത ലോകത്തും പക്ഷവാധങ്ങള്ക്ക് നാം നിശ്ചയിക്കുന്ന അളവ് കോലുകള്‍ ദശാബ്ധങ്ങളോളം പഴക്കമുള്ള തുരുമ്പെടുത്ത ഒരു ആയുധാമാനെന്നതാണ് ഒരു വൈരുധ്യം.പുരാതന കാലം മുതലേ സ്ത്രീ 'ഇരയും' ,പുരുഷന് 'വേട്ടക്കാരനുമായാണ്' കണ്ടുവരുന്നത്.. സാമൂഹിക സ്ഥാപനങ്ങളായ കുടുംബം, മതം, വിവാഹം തുടങ്ങിയവയിലെല്ലാം തന്നെ പുരുഷന്റെ തൊട്ടു കീഴിലാണ് സ്ത്രീക്ക് സ്ഥാനം നല്‍കിയിരുന്നത്. കാലമെരെയായിട്ടും,മതവും, മറ്റു സാമൂഹ്യ സ്ഥാപനങ്ങളും ഈ റോളുകളെല്ലാം സമര്‍ത്ഥമായി നിലനിര്‍ത്തി പോന്നിരുന്നത് കൊണ്ടാകാം സ്ത്രീ പക്ഷ ചിന്താധാരകളിലെ ,സ്ത്രീ സമത്വ വാദത്തിന്റെ ഉയര്ച്ചക്കുള്ള നിദാനം. ഏകലിന്ഗത്വ പരമായി മാനവിക ശാസ്ത്ര ശാഖ കളിലൂടെ എല്ലാം തന്നെ ലിംഗഭേദങ്ങളിലെ പുനര്‍ നിര്‍വചനം സാധ്യമാകുന്നതും, സ്ത്രീ സമത്വ വാദത്തിന്റെ പഴകിയ നീതി ശാസ്ത്ര സിദ്ധാന്തങ്ങളിലൂടെയാണ് .
സമ കാലിക ലിംഗഭേദങ്ങളിലെ ആശയ സംഘര്‍ഷങ്ങളില്‍ അകപ്പെടും മുന്‍പേ നാം ജീവശാസ്ത്രപരമായി സമൂഹത്തില്‍ ലിംഗഭേതം അനുഭവിക്കുന്നതെങ്ങിനെയെന്നു വസ്തു നിഷ്ഠമായും, ആത്മ നിഷ്ഠമായും പുനര്‍ ചിന്തനം ചെയ്യേണ്ടതുണ്ട്. ആണായാലും, പെണ്ണായാലും ഒരു വ്യക്തിയുടെ 'സെക്സ് ' തീരുമാനിക്കപെടുന്നത് ശരീരഘടനയിലും , ജീവ ശാസ്ത്രപരവുമായാണ്.. സെക്സും , ജെന്ടരും തമ്മിലുള്ള വ്യത്യാസം കാണാത്തെ പോകുന്നു.... 'ജെന്ടെര്' എന്നാല്‍, ലിന്ഗ ഭേദത്തെ കുറിച്ചുള്ള സമൂഹത്തിന്റെ 'പ്രതീക്ഷയാണ്'.. ഒരു ജെന്ടെര് വളരുന്ന ആണ് കുറ്റിയില്‍ എന്താണോ സമൂഹം 'പ്രതീക്ഷിക്കുന്നത്' എന്നുള്ളതാണ്. പെന്ന്കുട്ടികളുടെ കാര്യത്തില്‍ മറിച്ചും... ഈ ജെന്ടെര് റോള്‍ പ്രകൃതി സാമൂഹ്യ ക്രിയയില്‍ അടിച്ചേല്‍പ്പിച്ച ഒരു ജീവ ശാസ്ത്ര സത്യമാനെന്നുള്ളത് പല സ്യൂഡോ സമത്ജ്വ വാദികളും കണ്ടിട്ടും കാണാത്തെ പോകുന്നു..
സ്ത്രീ പുരുഷന്മാര്ക്ക് പരസ്പ്പര വേഷ വിനിമയത്തിനുള്ള ഒരു അഭിലാഷമാണ് (അഭയം) സെക്സ് റോള്‍. ഇതിലും ലിന്ഗ ഭേതത്തിന്റെ എഴുതപ്പെടാതൊരു കണ്‍സെപ്റ്റ് സമൂഹം വഹിക്കുന്നതും കാണാം.. പുരുഷന്മാര് ശക്തരും, യുക്തിപരമായി ചിന്തിക്കുന്നവരുമാനെന്നും, സ്ത്രീകള്‍ ദുര്‍ബലരും; വൈകാരികമായി ചിന്തിക്കുന്നവരുമാനെന്നും പൊതുവേ കരുതി പോന്നിരുന്നു. പുരുഷനെ ഉഗ്ര കോപിയും, സ്ത്രീയെ ശാന്ത ശീലയും ആയിട്ടാണ് പുരാണങ്ങളിലും ,വേദങ്ങളിലും വ്യാഖ്യാനിച്ചു വന്നിട്ടുള്ളത്. മിത്തുകളില്‍ മാത്രമല്ല സാഹിത്യത്തിലും, സാമൂഹ്യ ശാസ്ത്ര ചിന്തകളിലും വരെ ഈയൊരു കണ്‍സെപ്റ്റ് പുലര്‍ത്തി വന്നിരുന്നു.. ലിന്ഗ പരമായ അടിച്ചമര്‍ത്തലുകളും ,ജാതി, വര്‍ഗ്ഗ, മത, വര്‍ണ്ണ വിവേചനങ്ങളും സ്ത്രീവാധങ്ങളുടെ ഉയര്‍ച്ചക്ക് വളമേകിയ മണ്ണായിരിക്കാം.. പുരുഷന് വിതിടാനുള്ള ഉര്വ്വരയായ മണ്ണായി പെണ്ണിനെ കാണുന്ന അവസ്ഥക്കെതിരെ നവ സാമൂഹ്യ രാഷ്ട്രീയ തത്വശാസ്ത്രങ്ങളും ഇതൊന്നും പരിഗനിക്കാതിരിക്കുന്നതായും കാണാം.കാള്‍ മാര്‍ക്സിന്റെ വര്‍ഗ്ഗ-വര്‍ഗ്ഗ സംഘട്ടന വിശകലനങ്ങളില്‍ പോലും പെണ്ണിന്റെ സ്ഥാനം പിന്നിലായി കരുതപ്പെട്ടു. അവളുടെ പദവിയും, അവകാശവും നിക്ഷേധിക്കപ്പെട്ട അസ്വസ്ഥതകളില്‍ സമത്വ വാദ സിദ്ധാന്തങ്ങള്‍ അടിച്ചമാര്തപ്പെട്ടവരുടെ പ്രത്യയ ശാസ്ത്രമായി നില കൊണ്ട്.. സ്ത്രീ സമത്വത്തിനു വേണ്ടി ആദ്യമായി പോരാടിയ ഫ്രഞ്ച് ധീര വനിത 'ക്രിസ്ടന്‍ ഡെസ്പ്പിയന്' പോലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉദയം സ്ത്രീകളുടെ പദവി നിര്‍ണ്ണയത്തിന്റെ ആധാര ശിലായാകുമെന്ന കരുതിയിട്ടുണ്ടാകില്ല ..അതും കാലത്തിന്റെ കുറിപ്പ്..
ഇരുപതാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത ലിബറല്‍ ഫെമിനിസം ,മാര്‍ക്സിസ്റ്റ് ഫെമിനിസം, റാഡിക്കല്‍ ഫെമിനിസം, സോഷ്യല്‍ ഫെമിനിസം എന്നീ സ്ത്രീപക്ഷ ചിന്താ ധാരകള്‍ ലോക രാഷ്ട്രങ്ങളുടെ അതിര് വരമ്പുകള്‍ ഭേദിച്ചു സ്ത്രീ ലോക സമൂഹത്തില്‍ ഒന്നടങ്കം ആശയം പാകിയ ഒരു പ്രതിഭാസം തന്നെയായിരുന്നു.ഇന്നിന്റെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ മാന്ത്രിക വേഗമോ, ഇലക്ട്രോണിക് മീഡിയകളുടെ അതി ഭാവുകതത്തിന്റെ എടുത്തുകാട്ടലുകളോ ഇല്ലാത്തൊരു കാല ഘട്ടത്തിലാണ് ഈ സമത്വ വാദ -ആശയ-ആദര്‍ശങ്ങളുടെ കുത്തൊഴുക്കില്‍ സ്ത്രീ ലോകം വര്‍ണ്ണ,വര്‍ഗ്ഗ,ഭാഷ,ദേശ ഭേദമന്യേ കൈ കോര്‍ത്തിരുന്നത്.
ലൈംഗികത ഒരു സ്വയം നിര്‍ണ്ണയ അവകാശമാണ് അതിലെ ആണ്-പെണ് കൊയ്മകളെ സൃഷ്ട്ടിക്കുന്നതും ഒരു പരിധി വരെ വിവാഹമെന്ന സാമൂഹ്യാഗീകാരമുള്ള ചടങ്ങുകളാണ്. കാലമെരെയായിട്ടും, ഈ ഈ ആശയ ആദര്‍ശ പ്രാസങ്ങികരെല്ലാം തന്നെയും ഈ ചടങ്ങുകളിലൂടെയാണ് ഈ സമൂഹത്തില്‍ ഭാഗ ഭാക്കാകുന്നത്.. (യുക്തിവാദികള്‍ പോലും) സ്ത്രീക്കെതിരായ അക്രമം ''നിയമപരമായി '' തുടങ്ങുന്നത് വിവാഹത്തിലൂടെയാണെന്ന് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ വാദിക്കുന്നു.. ആദ്യ രാത്രികളിലെ നിലവിളികള്‍ തെന്നെ അതിനുള്ള തെളിവുകള്‍ എന്നും...!
കാലമേറെ കഴിഞ്ഞു,ഈ ആധുനികോത്തര കാലത്തില്‍ പുരോഗതിയുടെ ന്യൂട്രിനോ വേഗങ്ങള്‍ ഓടി തോല്‍പ്പിക്കുന്ന നമ്മുടെ ജീവിതഘട്ടത്തിലും ,സ്ത്രീ സമത്വ വാദം അതിന്റെ പഴഞ്ജന്‍ കുപ്പിയില്‍ തന്നെ പുതിയ ലേബലില്‍ വിപണം ചെയ്യുന്ന വര്‍ണ്ണ കാഴ്ചകലാണിന്നു! രാഷ്ട്രീയ ,സാമുദായിക, തൊഴിലാളി സംഘടനകളുടെയും. ഗവണ്മെന്റെതര സ്ത്രീ സന്ഖടനകളുടെയും ചട്ടുകമായി കഴിഞ്ഞിരിക്കുന്നു പക്ഷവാദ-സമത്വവാദ സംഘടനകളില്‍ ഏറെയും..! കാലാനുസൃതമായി ചിന്തിക്കാതെ സ്ത്രീ പുരുഷനൊപ്പം തന്നെ പദവിയിലും, മാനുഷിക മൂല്യങ്ങളിലും തുല്യം നില്‍ക്കുന്നവലാനെന്ന സത്യ വസ്തുതകള്‍ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്ത്രീ സമൂഹത്തിന്റെ ലക്ഷ്യങ്ങളെ മുനയോടിക്കാനെ ഉതകുകയുള്ളൂ എന്നത് മുന്‍പേ ഗമിക്കുന്ന ''കപട ഗോക്കളുടെ'' രാഷ്ട്രീയ അത്യാര്ത്തിയുടെ അടങ്ങാത്ത പാപ ഫലമാണ്!
സ്ത്രീകള്‍ക്കെതിരായ അക്രമ പര്‍വ്വങ്ങള്‍ നമ്മുടെ ദൈവത്തിന്റെ 'സ്വന്തം ഭൂമിയില്‍ ' സ്ഥല നാമങ്ങളുടെ അല്‍ഫബെറ്റിക് ഓര്‍ഡറില്‍ ദിനം പ്രതിയെന്നോണം അരങ്ങേറുമ്പോള്‍ ,സ്റ്റേറ്റ് തലത്ലും, ദേശീയ തലത്തിലും മറവിയുടെയും, ഭരണ കൂട നിഷ്ക്രിയത്വതിന്റെയും മാറാലയില്‍ കുടുങ്ങി ,ക്രിയേറ്റീവ് ജേണലിസത്തിന്റെ അതി സെന്‍സേഷനല്‍ ഭൂതം കൊണ്ടാടുന്ന മേനി കൊഴുപ്പുള്ള സ്ത്രീ വിലാപങ്ങള്‍ മാത്രമായി പതിഞ്ഞു ഒടുങ്ങുന്നു എല്ലാ നിലവിളികളും എന്നത് തികച്ചും വേദനാ ജനകം തന്നെ..സമകാലിക സത്ത ഉള്‍ക്കൊള്ളാതെ നാമ മാത്രമായ തുടരുന്ന സ്ത്രീ സമത്വ ആശയ സംഘടനകള്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ സ്ത്രീപീടനം എന്നേ ലേബലില്‍ മാത്രം കുരുക്കിട്ടു ശ്വാസം മുട്ടിച്ചു കൊല്ലാതെ, ആണ് പെണ് ഭേതമന്യേ മനുഷ്യ രാശിക്ക് മൊത്തമായ അക്രമമായി എടുത്തു കാണിക്കുവാനുള്ള ചങ്കൂറ്റം ആര്‍ജിക്കണം...രാഷ്ട്രീയ ,സ്വാര്‍ത്ഥ താല്പര്യങ്ങള് മാനിച്ചു പദങ്ങളെ ആശയങ്ങളെ സ്വന്തം പൂക്കേറ്റില് തിരുകി മേലാല കൊച്ചമ്മ ചമയുന്ന സ്ത്രീ ശത്രുക്കള്‍ തെന്നെയും സ്ത്രീ സമത്വത്തിനു തുരങ്കം വെക്കുന്ന കാഴ്ചയാണിന്നു....ഭരണകൂടങ്ങളും ,നിയമ നിര്‍മ്മാന്‍ സഭകളും, ജുദീഷരിയും, പത്ര ധര്‍മം യഥാര്‍ത്ഥ രീതിയ്ളി കൊണ്ടുപോകുന്ന ചില സ്ഥാപനങ്ങളും ഭേതങ്ങള്‍ കൈവിട്ടു മാനവികതയുടെ ഒരേ വര്‍ണ്ണ ആശയങ്ങള്‍ മനസ്സിലും പ്രവര്‍ത്തിയിലും ഉള്ക്കൊല്ലെന്ടധ്തുണ്ട്..മാനവികതയും, സഹജീവികളുടെ സുരക്ഷയും , ക്ഷേമവും എന്നത് ഓരോ ഒരുവന്റെയും കര്‍ത്തവ്യം കൂടിയാണ്...ഇതെല്ലാം സ്വാര്‍ത്ഥ താല്‍പ്പര്യക്കാരുടെ മേലാള വ്യവസ്ഥിതിയില്‍ പെടാതെ എന്ന് പ്രാവര്തികമാകുന്നുവോ അന്ന്സമത്വ വാദങ്ങളുടെ അനാവശ്യ ചര്‍ച്ചകള്‍ക്ക് വിരാമമായി തീരും..സ്ത്രീയും, പുരുഷനും പരസ്പ്പര പൂരകങ്ങലാനെന്നു തിരിച്ചറിവില്‍ സാമൂഹിക സഹാവര്തിത്വം പ്രാവര്‍ത്തികമാക്കുക തന്നെ ചെയ്യും..അവിടെ പദവികള്‍ ക്ക് പ്രസക്തി നശിക്കുന്നു...പദവിയുടെ ഒരേ തുല്യത മാത്രം...മാനവികത..!മനസ്സുമനസ്സിനെ തിരിച്ചറിയുന്ന മനുഷ്യന് എന്ന സാമൂഹിക ജീവിമാത്രം....!
-------------------------------------------------------------------------------------------------(മനു നെല്ലായ- പാലക്കാട്)
Wednesday, October 5, 2011
നാടക രാഷ്ട്രീയങ്ങള്ക്കുള്ളിലെ ഒരേ വേഷങ്ങള്‍:

------------------------------------------------------------------------------
അഴിമതിക്കെതിരെയുള്ള യുദ്ധമാണിന്നിന്റെ സമകാലിക ദേശീയത! ഭാരത മഹാ രാഷ്ട്രീയ സമവാക്യങ്ങളിലെ കൌശല ചെപ്പുകള്‍ , ഇടതു-വലതു-മത-സാമുദായിക ഭേദമേന്യേ തുറന്നു കാണിക്കുന്നൊരുമത്സര മഹാമഹം! ...ബഹു കേമം..!!
മുഖ്യ ധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ (പ്രതി സ്ഥാനങ്ങള്‍?) കോണ്‍ഗ്രസ്സും, ബി ജെ പിയും , കമ്മ്യൂണിസ്റ്റ് മാര്‍ക്കിസ്റ്റ് പാര്‍ട്ടികളും
എല്ലാം അഴിമതിക്കെതിരെ 'ഒറ്റക്കെട്ടായി ' കാണുമ്പോള്‍ പാവം നികുതിദായകനു സ്വപ്ന സാഫല്യം ...രോമഹര്‍ഷം....!
രാജ്യത്തെ ഫോര്‍ത്ത് എസ്റ്റെററുകളും ,ശത കൊടീശ്വരരും ,ആത്മീയ സാമിമാരും യുദ്ധ മുന്നണിയില്‍ ബാഡ്ജ് കുത്തി ജ്വലിക്കുമ്പോള്‍
അഴിമതി നിര്‍മാര്‍ജ്ജനം സ്വപ്നം കാണുന്ന രാജ്യത്തെ കാഴ്ച പൌരനു (സ്വപ്നജീവി!) കോള്‍ മയിര്!
എങ്കില്‍, എല്ലാരും മാനസാന്തരപ്പെട്ടmസ്ഥിതിക്ക് , രാജ്യത്ത് യഥാര്‍ത്ഥ അഴിമതിക്കാര്‍ ആരായിരുന്നു??
ഇപ്പോള്‍,ആരാണ്??
രാജ്യത്തെ മഹാ ഭൂരിപക്ഷം ധരിദ്രരോ?
ചേരി നിവാസികളോ?..
അതോ,
നിവൃത്തികേടിന്റെ പാതാള ഗര്‍ത്തത്തില്‍ കുടുങ്ങി ,
പത്തു കാശിനു സ്വന്തം അരക്കെട്ട് വില്‍ക്കേണ്ടി വന്ന വേശ്യകളോ??
തൊഴിലില്ലായ്മയില്‍ മുന്നോക്കം പായുന്ന രാജ്യത്തെ യൌവനങ്ങളോ? അതോ,
കാല്‍ക്കാശിനു വിലയില്ലാത്ത നിത്യ പട്ടിണി ജന്മങ്ങളോ??
ആരാണ് ???
----------------------------------------------------------------------------
Sunday, July 24, 2011
തിരക്കുകളില്‍ തിരിച്ചറിയുന്നത്...... (അനുഭവം)

22-july-2011
---------------------------------------------
കര്‍ക്കിടകം ചിതറി പെയ്യുന്ന ഒരു പ്രഭാതമായിരുന്നു അന്ന്. ജീവിത യാത്രയിലെ ചില വേഷങ്ങളുമായ് ഒരു ചെറിയ ദൂര യാത്രയുടെ ഒരുക്കം.. ബസ് സ്റ്റോപ്പില്‍ നില്‍പ്പുറപ്പിച്ചു, അന്നത്തെ പത്ര വാര്‍ത്തകളുടെ താളുകളിലേക്ക് ഒരു നിസ്സങ്ങതയോടെ പതിയെ മുഖം പൂഴ്ത്തി... താളുകള്‍ക്കു അപ്പുറം പാതയോരത്തെ നിത്യ കാഴ്ചകള്‍ ...
ജീവിതം ഒരു ഭ്രാന്തിയെ പോല്‍ അലറി വിളിക്കും നേരം, പ്രലോഭന കാഴ്ചകളില്‍ ഓടി തളര്‍ന്ന മനുഷ്യരെ സാകൂതം നോക്കി.., വിരസതയുടെ ഈ യാത്രാ തുടക്കങ്ങളിലും ബസ് സ്റൊപ്പിലെ പതിവ് യാത്രകളുടെയും, യാത്രയയപ്പുകളുടെയും വിവിധ ഫ്രൈമുകള്‍...ഓരോ യാത്രയുടെ തുടക്കങ്ങളിലും മനസ്സിലൊരു വൃത്തം വരച്ച് അതിലൊരു ബിന്ദുവായി ഒതുങ്ങി കൂടാറുണ്ട് .. ചില നേരങ്ങളില്‍..,
ഈ തുച്ച ജീവിതം താണ്ടിയ വഴിത്താരകള്‍ സ്ത്രീ -പുരുഷ ഭേദമന്യേ അനേകം വ്യക്തി ബന്ധനങ്ങള്‍ ..അതിലപ്പുറം, സൈബര്‍ ലോകത്തെ പ്രൊഫൈല്‍ ചിത്രങ്ങളില്‍ അടുത്തരിയുന്നവരുടെയും, ചില കാണാ സുഹൃത്തുക്കളുടെയും സൌഹൃദം പങ്കു വെക്കലിലൂടെ മൂല്യമേറെ കൊടുത്ത പദങ്ങളുടെ കൈമാറ്റങ്ങള്‍... ആശയങ്ങളും, ചിന്തകളും, നോവും ,പ്രണയവും താളുകളിലേക്ക് പകര്‍ത്തി കാലം കനിഞ്ഞ ''മനു നെല്ലായ" എന്ന മേല്‍വിലാസവും..
ചില നേരം എകാന്തതകള്ക്കൊരു ആനന്ദമുണ്ട് ..
ആരാലും അറിയപ്പെടാതെ , ചില നിമിഷങ്ങളിലെങ്കിലും... ,
ഒറ്റപ്പെട്ട സ്വന്തം തുരത്തുകളില്‍ ഒരു അപ്പൂപ്പന് താടി പോലെ ..
ദിശയറിയാതെ ...അങ്ങനെ അങനെ ...
ദൂരത്തേക്കു, ഒഴുകി ..ഒഴുകി.......
ബസ് സ്റ്റോപ്പിലെ ചിന്തകളെ അണച്ച് കൊണ്ടാണ് എന്റെ അടുത്തേക്ക് ഒരു ചെറുപ്പക്കാരന് നടന്നു വന്നത് .- " മനുവേട്ടന് എന്നേ അറിയുമോ ''' എന്നൊരു ചോദ്യവുമായി .! ഒരിക്കലും കാണാത്തൊരു മുഖം...വന്ന വഴികളിലെ പരിചിത മുഖങ്ങളിലെ ഓര്‍മ്മകള്‍ ചികഞ്ഞു നോക്കി...ഇല്ലാ.. കണ്ടിട്ടേയില്ല...ഞാന്‍ അറിയാത്തവന്.., അതും ഞാന്‍ അദ്ധേഹത്തെ അറിയുമോയെന്നു!! ആ അറിവില്ലായ്മയില്‍ എനിക്കെന്നോടും , അയാളോടും ഒരേ സമയം അമര്‍ഷം തോന്നി...
എന്നാല്‍, ആ കണ്ണുകളിലെ ഭാവം എന്നേ അമ്പരിപ്പിച്ചു., വര്‍ഷങ്ങളായി അറിയുന്ന ഒരു സുഹൃത്തിനെ പോലെ ...! തിരിച്ചറിഞ്ഞില്ലല്ലോ എന്നോരു വിഷാദ ഭാവം ... എന്റെ പരിഭ്രമം കണ്ടിട്ടാണെന്ന് തോന്നുന്നു, ആ യുവാവ് വീണ്ടും പറഞ്ഞു.. '' ഞാന്‍ മനുവേട്ടന്റെ ''ബ്ലോഗ് '' വായിക്കാറുണ്ട്..നമ്മള് കാണുന്നത് ആദ്യമായാണ്... ഞാന്‍ ആരെന്നോര്ത്തു ബുദ്ധിമുട്ടേണ്ട'' എന്ന്.... എന്റെ മനസ്സിലെ സംശയങ്ങളുടെ ചിത്രം പൂര്‍ണ്ണമായി....പ്രൊഫൈല്‍ ഫോട്ടോകളുടെ ഇത്തിരി രൂപങ്ങളിലെ ചില മനസ്സുകലെങ്കിലും ഈ ഒറ്റപ്പെട്ട തുരത്തുകളില്‍ നിന്നും തിരിച്ചരിയുന്നല്ലോ എന്ന ചിന്തയില്‍ അറിയാതെ ചിരിച്ചു പോയി..ഒരു കാണാ സുഹൃത്തിനെ ആദ്യമായ് കണ്ടതിലുള്ള സന്തോഷവും...
പ്രതീക്ഷിക്കാതെ വിരുന്നെത്തിയ ആ കാണാ സുഹൃത്ത് എന്റെ വിരസമായ ആ പ്രഭാതത്തെ പദങ്ങളാല്‍ ഉണര്‍ത്തി.. അദ്ദേഹം സ്വയം പരിചയപ്പെടുത്തി...'' പേരു- ഹരി, വീട് ഒറ്റപ്പാലം...,ഒരു പ്രവാസി... ഐടി മേഖലയില്‍ ഏരിയാ മാനേജര്‍ .''.... പദങ്ങളെ മുറിച്ചു ബസ്സ് വന്നു... വാക്കുകള്‍ക്ക് ശേഷം ഞങ്ങള്‍ ബസ്സില്‍ ഒരു ദൂരം യാത്ര ചെയ്യുപോഴും സൌഹൃദത്തെ കവിയുന്ന ടോപ്പിക്കുകളിലായിരുന്നു ഞങ്ങളുടെ ചര്‍ച്ചകള്‍..കവിത..പ്രണയം..സംഗീതം...ഇടതു രാഷ്ട്രീയം...ആണെഴുത്ത് ..പെണ്ണെഴുത്ത്..അങ്ങനെ..അങ്ങെനെ.....
നഗര ഹൃദയത്തില്‍ ബസ്സിറങ്ങി ആ സുഹൃത്തിനോട് യാത്ര പറഞ്ഞു തിരക്കുകളിലേക്ക് അലിഞ്ഞു ചേരുമ്പോഴും ഉള്ളില്‍ ഉണര്‍ന്നു വന്നു ഒരു നിഗൂഡമായ ആനന്ദം ! നാം, ആരാലും അറിയപ്പെടാതെ അലയുംപോഴും, സഞ്ചാരം നമ്മുടെ മേല്‍വിലാസങ്ങള്‍ ഒളിപ്പിച്ചു വെക്കുമ്പോഴും, നമ്മെ സാകൂതം ശ്രദ്ധിക്കുന്ന ചില മനസ്സുകളുണ്ടാകാം... വാക്കുകളുടെ വ്യാഖ്യാനങ്ങളില്‍ ഒതുങ്ങാതെ, സുഹൃത്തെന്നോ ,സഹോദരനേന്നോ സഹോദരിയെന്നോ ,പ്രണയിനിയെന്നോ പേരിട്ടു വിളിക്കാനാകാതെ കാലം നമുക്ക് തന്ന് പോകുന്ന ചില കടംകഥകള് ...!
ആന്നേരം നാമോര്‍ക്കുന്നു... ചില നേരമെങ്കിലും നാമൊറ്റക്കല്ലെന്നു!
--------------------------------------------------------------
Monday, April 18, 2011
Bloggers meet @ thunjan parambu...thiroor.....

------------------------------------------
മലയാള ഭാഷയുടെ തറവാട്ടു മുറ്റത്ത് ഇന്നൊരു ഒത്തു കൂടല്‍ നടന്നു.... ബ്ലോഗ് എഴുത്തിലെ സഹയാത്രികരുടെ ഒരു കൂട്ടായ്മ... കംമ്യുനിടികളുടെയും,ഗ്രൂപുകളുടെയും ( ഓര്‍ക്കുട്ട്, ഫേസ് ബുക്ക് തുടങ്ങിയ സൌഹൃദ കൂട്ടായ്മകളില്‍ ) ഒത്തുകൂട്ടായ്മകളില് ഇതിനു മുന്‍പേ പല തവണ പങ്കെടുത്തിരുന്നു.. അതെല്ലാം തന്നെ മനസ്സില്‍ മായാത്തൊരു നല്ല ഓര്‍മകളുടെ ചിത്രങ്ങളും സമ്മാനിച്ചിരുന്നു..പക്ഷെ വേനല്‍ ചൂടില്‍ പൂത്ത ഗുല്‍ മോഹര്‍ തണലിലൂടെ തുഞ്ചന്‍ പറമ്പിലെ മലയാള ഭാഷയുടെ അങ്കണത്തിലേക്ക് കാലെടുത്തു വക്കുമ്പോള്‍ മനസ്സില്‍, പോയ കാലങ്ങളുടെ മായാ ചിത്രങ്ങളുടെ കണ്ണാടി ബിംപങ്ങള്‍ ആയിരുന്നു... ചടങ്ങില്‍ സംബന്ധിക്കാന്‍ വന്ന മലയാള മനസ്സുകളെ ( കേരളത്തിലെ പല ദേശങ്ങളില്‍ നിന്നും., അന്ന്യ സംസ്ഥാനങ്ങളില്‍ നിന്നു ഈയൊരു ഒത്തുകൂടലിന് ലീവെടുത്ത് വന്ന മലയാളികളും , വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികളും തുടങ്ങിയവര്‍..) പരിജയപ്പെട്ടും, പരിജയപ്പെടുത്തിയും ചെയ്തു, കൊഴിഞ്ഞു പോയ നിമിഷങ്ങളില്‍ ഓര്‍ത്ത ഒരു കാര്യമുണ്ട്. ഒത്തുകൂടലുകള്‍ ഇന്നിന്റെ ആവശ്യങ്ങളാണ്. ചിന്തകളുടെയും, ആശയങ്ങളുടെയും പങ്കു വെക്കലുകളും....... പക്ഷെ ഇതിന്റെയെല്ലാം ''സംഘാടനം'' വെറുമൊരു പ്രഹസനം മാത്രമായി തീരരുത്... അക്ഷെരങ്ങളെ, ആശയങ്ങളെ , സ്ഫുടം ചെയ്തു എഴുതുന്ന യഥാര്‍ത്ഥ എഴുത്തുകാര്‍ ( പ്രശസ്തരും ,അപ്രശസ്തരും ആയ ബ്ലോഗെഴുത്തിലെ സുഹൃത്തുക്കള്‍ അവിടെ സന്നിഹിതരായിരുന്നുവെങ്കിലും ,അവരുടെ നൈരാശ്യം മുറ്റിയ മുഖങ്ങള്‍ ഓര്മ വരുന്നു....) അര്‍ഹിക്കുന്ന ഒരു അവകാശം കൂടിയാണത്.. പ്രിന്റിംഗ് മീഡിയയിലായാലും ശരി...ഇലക്ട്രോണിക് മീഡിയയിലായാലും ശരി..., പദങ്ങള്‍ സത്യങ്ങളാണ്.. വെറുമൊരു പ്രഹസന കൂടായ്മയില് പെട്ട് കൊല്ലാക്കൊല ചെയ്യാവുന്ന ഒന്നല്ല പദങ്ങളും, ആശയങ്ങളും എന്ന് തോന്നി പോകുന്നു....
-------------------------------------------------
മറിഞ്ഞ താളുകളിലെ ചില ചുവന്ന പൂക്കള്‍...:

-----------------------------------------------------
കഴിഞ്ഞ വര്‍ഷം കനു സന്യാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആ പഴയ വിപ്ലവകാരിയുടെ കയ്യില്‍ പോയ കാല നക്സല്‍ബാരി ഗ്രാമത്തിന്റെ വിപ്ലവ പ്രതാപങ്ങളോട് യാത്രാമൊഴി ചൊല്ലിയ ഒരു കടാലാസു കുറിപ്പുമുണ്ടായിരുന്നു.. തീവ്ര കമ്മുനിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളുടെ ചെങ്കൊടിയേന്തിയ അഭിനവ ഇടതു ചാണക്യന്മാരുടെ പാര്‍ലമെന്ററി വ്യാമോഹത്തിനെതിരെ നിക്ഷേധത്തിന്റെ കലാപക്കൊടി ഉയര്‍ത്തിയ അദേഹത്തെ ആനാളുകളുടെ അധികാര വെറി പൂണ്ടു നിശബ്ധനാക്കിയതും ലോകം സാകൂതം നോക്കി കണ്ട ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു...!
അറുപതുകളുടെ ഒടുവില്‍ ചാരും മജൂംദാരിനോടൊപ്പം പാര്‍ട്ടി വിടുമ്പോള്‍ ലക്ഷ്യം വിഘടിത നക്സല്‍ സംഘടനകളെ ഏകോപിപ്പിക്കുക എന്നതായിരുന്നു. ഭൂ പ്രഭുക്കന്മാര്‍ക്കെതിരെയുള്ള സായുധ കലാപങ്ങളുടെ പേരില്‍ അദ്ദേഹത്തിന് തടവറ ഒരുക്കിയതും ബംഗാളിലെ ഇടതു മുഖ്യന് ജ്യോതി ബസുവിന്റെ കാലത്തായിരുന്നുവെന്നത് ചരിത്രം കുറിച്ച ഒരു വൈരുദ്ധ്യാത്മക മഹാ തമാശ!
മാവോവാദികളുടെ സായുധ വിപ്ലവങ്ങളെ അപലപിച്ച സന്യാല്‍ സിംഗൂരിലെ ഭൂസമരത്തിലും പ്രക്ഷോഭകാരികളെ എകൊപിപ്പിക്കുന്നതില്‍ പ്രയത്നിച്ചിരുന്നു. എന്നാല്‍,നക്സല്‍ ബാരിയുടെ വരണ്ട മണ്ണില്‍ വിപ്ലവത്തിലെ നേരിന്റെ വിത്തെറിഞ്ഞ ആ വിപ്ലവകാരിയെ ഒതുക്കാന്‍ ഭരണ വര്‍ഗ്ഗത്തിന്റെ ഇരുണ്ട ഇട നാഴികളില്‍ ഉപജാപങ്ങളുടെ കയര്‍ പിരിച്ചിരുന്നതും ഇടതു ഭരണത്തിന്റെ വരേണ്ന്യ കാലത്തായിരുന്നു. ഇന്ത്യ മുഴുക്കെ അലയടിച്ച നവവിപ്ലവാശയങ്ങളില്‍ ഇങ്ങു വയനാട്ടിലെ തിരുനെല്ലിയില്‍ മുഴങ്ങിയ വെടിയോച്ചകളില്‍ നിലച്ചു പോയ വര്‍ഗീസുമാരുടെ ശബ്ദങ്ങളെ പോല്‍ ഓര്‍മകളുടെ നിശബ്ധമായ താഴ്വരകളിലേക്ക് ആശയങ്ങളെ നിഷ്ക്കരുണം എടുത്തെരിയപ്പെട്ടതും സമകാലിക മാവോയിസ്റ്റ് പാതകളിലെ രക്ത രൂക്ഷിത യുദ്ധങ്ങള്‍ ആയിരുന്നു..(വിപ്ലവം??)
വിപ്ലവ പ്രസ്ഥാനങ്ങളും , ഇടതു ഭരണ കൂടങ്ങളും ആശയങ്ങളുടെ യും,ആദര്‍ശങ്ങളുടെ യും,പ്രത്യയ ശാസ്ത്രങ്ങളുടെയും ചുവന്ന പൂക്കളെ നിര്‍ദയം കശക്കി എറിഞ്ഞപ്പോള്‍ മുറിവേറ്റ മനസ്സുമായി ഇങ്ങു കാലങ്ങള്‍ക്കപ്പുറം നിശബ്ദനായി ഇറങ്ങിപ്പോയ ആ മഹാ വിപ്ലവകാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരിറ്റു മിഴിനീര്....
ലാല്‍ സലാം.....!!!
---------------------------------------------
അന്യതാ ബോധത്തിലെ ഒരു നേര് കാഴ്ച ..:

-------------------------------------
മലയാളി മനസ്സുകളില്‍ വിവാഹ മോചനം കൂടുന്നു.. ശിഥിലമായ കുടുംബ ബന്ധങ്ങളില്‍ അനാഥത്വം പേറുന്നു കുഞ്ഞുങ്ങളും.. മനസ്സറിഞ്ഞു നടത്തുന്ന വിവാഹ ബന്ധങ്ങള്‍ കേരള നാട്ടില്‍ നടക്കുന്നില്ല എന്നതായിരിക്കാം സത്യം. ജാതി-മത-സമ്പത്ത്-ജാതക പൊരുത്തങ്ങളിലെ വെറും അഞ്ചു മിനിറ്റ് ഉടമ്പടികളില്‍ കുടുങ്ങി, അമ്പതു വരഷങ്ങളോളമുള്ള സഹനങ്ങളാധികവും..പെരുകുന്ന വിവാഹ മോചനങ്ങളുടെ ഉത്തരവാദികള്‍ ഒരു കണക്കിന് നാമടങ്ങുന്ന സമൂഹം തന്നെയാകാം...
ഈ ജീവിത നാടകങ്ങളില്‍ നാം കാണാത്തെ പോകുന്ന ഒരു ഇളം തലമുറകളുടെ കണ്ണീര് വേഷമുണ്ട്... അതേ, അച്ഛനമ്മമാരെ പിരിഞ്ഞിരിക്കേണ്ടി വരുന്ന ''അനാഥരായ'' കുഞ്ഞ് മനസ്സുകള്‍.. കുഞ്ഞ് നാളിലേ വര്‍ണ്ണങ്ങള്‍ മുരടിച്ച മനസ്സുമായി അരക്ഷിതാവസ്ഥയുടെയും , സ്നേഹ ശൂന്യതയുടെയും,പകയുടെയും,വിദ്വേഷത്തിന്റെയും, അസ്വസ്ഥതയില്‍ ഭയപ്പാടിന്റെ ഒരിറ്റു കണ്ണ് നീരുമായ് കഴിയേണ്ട ഭാവിയുടെ ആധാര ശിലകള്‍!
അടുത്തിടെ ഒരു അനാഥാലയം സന്ദര്‍ശിക്കാന്‍ ഇടയായി..ജീവിതത്തിന്റെ പാതാള ഗര്‍ത്തം അറിയാതെ ഇനിയും വറ്റാത്ത കുട്ടിത്തത്തിന്റെ പ്രസരിപ്പോടെ സ്പര്‍ശിക്കുന്ന കുഞ്ഞിളം കൈകള്‍. അനാഥത്വത്തിന്റെ ഒരു നീറ്റല്‍.. വെറുമൊരു മൂഡജന്മത്തിന്റെ നിസ്സഹായ വേദനയില്‍ ആ നക്ഷത്ര കണ്ണുകളെ നേരിടാന്‍ കഴിയാതെ പോയത് എന്റെ പിഴ..വലിയ പിഴ... ഒടുവില്‍, സന്ദര്‍ശക പുസ്തക താളുകളില്‍ വാക്കുകളുടെ കണ്ണീര് കുറിച്ചിട്ട് ആ അനാഥ കാഴ്ചകളുടെ പടിയിറങ്ങുമ്പോഴും സങ്കടത്തിന്റെ പുക കാഴ്ചകളെ മൂടുന്ന ആത്മ രോക്ഷം..!
ഒരു മൂഡ ജന്മത്തിന്റെ വെറും വേദനകളുടെ ആത്മ രോക്ഷം....!!
-----------------------------------------
Saturday, April 2, 2011
ശരി തേടി......

തെറ്റുകള്‍ മനുഷ്യ സഹജമാണ്. പശ്ചാതാപവും, തിരുത്തലുകളും,പ്രായശ്ചിത്തവും എല്ലാം മനുഷ്യ മനസ്സിന്റെ നന്മയുടെ തലങ്ങളും.. മൃഗങ്ങളെ അപേക്ഷിച്ച് നമ്മെയൊക്കെ ബഹുമാന്യമാക്കുന്നതും അതൊക്കെ തന്നെ. എന്നാല്‍ അധികാര ദുര്‍വിനിയോഗങ്ങളിലെക്കുള്ള സമകാലിക രാഷ്ട്രീയ വീഥികളിലെല്ലാം തന്നെ ഈ തിരുത്തലുകളും, പശ്ചാത്താപ ബോധവും നിലവില്‍ അന്യം നിന്നു പോയിരിക്കുന്നതാണ് കണ്ടു വരുന്നത് എന്നത് വളരെയേറെ നടുക്കമുളവാക്കുന്ന ഒരു വസ്തുതയാണ്.
ആശയങ്ങളുടെയും, ആദര്‍ശങ്ങളുടെയും ,നീതിശാസ്ത്രങ്ങളുടെയും മഹാഭാണ്ഡം പേറുന്ന ഏതൊരു സമകാലിക രാഷ്ട്രീയ പാര്‍ട്ടികളും തന്നെ ഇപ്പറഞ്ഞ നേരിന്റെ തിരുത്തലുകളിലേക്ക് നേരെ കണ്ണടക്കുന്നത് സമൂഹത്തിന്റെ എന്നെല്ല, ഒരു രാഷ്ട്രത്തിന്റെ തന്നെ ജീര്‍ണ്ണതയിലേക്കാണ് നയിക്കുന്നത് എന്നതും ഒരു വലിയ സത്യം. തെറ്റുകളെ ന്യായീകരിക്കുകയും ,അതിനും പുറമേ സ്വന്തം പാര്‍ട്ടിയെയും തെറ്റായ നിലപാടുകളെയും പിന്താങ്ങാന് 'പടക്കുള്ളില്‍' തന്നെ ഒരു 'ഏറാന്‍ മൂളി കോക്കസ്സിനെ' വളര്‍ത്തി വലുതാക്കുക എന്നതും സമകാലിക രാഷ്ട്രീയ പാര്‍ട്ടികളിലെ മുഖ്യ അജന്‍ഡകളാണ്.. നവ ഗാന്ധി പുത്രന്മാരുടെ സ്വന്തം കോണ്‍ഗ്രസ് പാര്‍ട്ടിയും , പാര്ലമെന്ടരി വ്യാമോഹത്തെ പ്രണയപൂര്‍വ്വം കടാക്ഷിക്കുന്ന നവ കമ്മ്യുണിസ്റ്റ് സന്തതികളും ഇതു കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു.. (കംമ്യുനിസ്ടുകള്‍ ഇന്ന് വംശ നാശം നേരിടുന്നൊരു വര്‍ഗമാണ്- ബാക്കി വളരുന്നത് വെറും സ്യൂഡോ സോഷ്യലിസ്റ്റുകളും -സോഷ്യല്‍ ഡെമോക്രാററുകളും ആണല്ലോ..!) ഇതിലെല്ലാം ഒരു പടി മുന്‍പേ വര്‍ഗീയതമേ അക്രമത്തിന്റെ വിഷമൂട്ടി പരിപോഷിപ്പിക്കുന്ന സംഘ പരിവാരവുമെല്ലാം ഒരേ നാണയത്തിന്റെ 'അനേക വശങ്ങളില്' ഒന്നു മാത്രം.
വരും ചരിത്രത്തെ നേരിന്റെ സ്വപ്നങ്ങളില്‍ കണ്ട കുറെ മൂഡാത്മാക്കള്‍ ഉണ്ടായിരുന്നു നമുക്കിടയില്‍..ഗാന്ധിജി കണ്ട ഇന്ത്യയുടെ സ്വപ്നങ്ങള്‍ വലിച്ചെറിഞ്ഞ നാന് നീനാ സാഹ്നിമാരെ തന്തൂരി അടുപ്പിലിട്ടു ചുട്ടു കൊല്ലാനും പഠിച്ചു..രാഷ്ട്രത്തെ ശത കോടികളുടെ അഴിമതി കൂമ്പാരത്തിലേക്ക് കശക്കിയെറിഞ്ഞു..പട്ടിണി പാവങ്ങളുടെ നടുവൊടിഞ്ഞ നികുതിപ്പണം സ്വിസ്സ് ബാങ്കിന്റെ ആരും കാണാത്ത ലോക്കറില്‍ ഏഴു താഴിട്ടു ഭദ്രമാക്കി...ജനാതിപത്യ രാഷ്ട്രം കണ്ണുകളില്‍ ചോര വാര്‍ത്തു.. രക്തം കിനിഞ്ഞു...നിലക്കാതെ..
അഴിമതിയുടെയും, കരിംചന്തയുടെയും,പൂഴ്ത്തിവെപ്പിന്റെയും,പട്ടിണിയുടെയും, തൊഴിലില്ലായ്മയുടെയും കറുത്ത മുഖത്തെ മറയ്ക്കുന്ന വെളുത്ത മൂടുപടവുമായി അധികാര ദേഹങ്ങള്‍ ഇനിയും മാറി വരും..വോട്ടു ചെയ്യാന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ട പൊതുജനമെന്ന കഴുത അതിന്റെ വികാരം കരഞ്ഞേ തീര്‍ക്കും... ഒറ്റപ്പെടുന്ന ശബ്ദങ്ങളെ ഭരണകൂട ഭീകരതയുടെ ഒരേ വര്‍ണ്ണ മുഖങ്ങള്‍ എന്നെന്നേയ്ക്കുമായി നിശബ്ധരാക്കും...ആയിരം തെറ്റുകള്‍ നൂറാവര്‍ത്തികളില്‍ അതേ കാലത്തിന്റെ നൂറു ശരികളായി അവര്‍ മാറ്റും..നിസ്സങ്ങതയുടെ വര്‍ണ്ണമില്ലാത്ത മുഖംമൂടിയണിഞ്ഞ കെട്ട കാലത്തിന്റെ ഈ ജനത ഭരണ വര്‍ഗ്ഗം ദയാപൂര്‍വ്വം വലിച്ചെറിഞ്ഞ ഉപഭോഗസംസ്ക്കാരത്തിന്റെ എല്ലിന് കഷ്ണം നുണഞ്ഞു വിശപ്പടക്കും..തെറ്റുകള്‍ തിരുത്തലുകളില്ലാതെ തുടരും.. ആവര്‍ത്തനങ്ങളിലെ മഹാ പ്രവേഗങ്ങളെ പ്രതികരണം നഷ്ട്ടപ്പെട്ട ഭാവിജനതയും ഏറ്റു വാങ്ങും.. കാരണം ഇന്നിന്റെ തെറ്റുകള്‍ നാളത്തെ ശരികളാണ്... അത് കെട്ട ചരിത്രംഗളുടെ അസ്വസ്ഥമാക്കുന്ന ഒരു സത്യം..
Friday, March 18, 2011
freeeedom./.......

പാരതന്ത്ര്യത്തിന്റെ കയ്പ്പ് മോന്തിയ ഒരു കൂട്ടം ജനത..
ദേശങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ചു ചിന്തകള്‍ കൈമാറിയോര്..
ഒടുക്കം അസ്വസ്ഥതകളുടെ പാരമ്യത്തില്‍
നിയമങ്ങളുടെ ചങ്ങല ക്കണികള്‍ പൊട്ടിച്ചെറിഞ്ഞവര്ക്ക്
സ്വാതന്ത്ര്യത്തിന്റെ ഒരു ചില്ല് വെളിച്ചം ...!
അതേ...., ടുണീഷ്യയില്‍ മൊട്ടിട്ടു ഈജിപ്ത് , യെമെന്‍,ലിബിയ, ബഹെര്ന് എന്നീ ദേശങ്ങള്‍ക്കു മീതെ പതിഞ്ഞെത്തുന്ന നവ വിപ്ലവത്തിന്റെ ഒരു പരിമള പൂം കാറ്റു!!
ഈ ജന സഞ്ജയ സുനാമിയില്‍ മൌനം ഭജിക്കുന്ന രാഷ്ട്രങ്ങലേറെ...! ( ചൈനയും, സൌദി അറേബ്യയും ഭരണഖടനയുടെ വേതാള കൈകളാല്‍ അവിടുള്ള '' ജന സഞ്ജയങ്ങളെ'' നിശബ്ധരാക്കാന്‍ തുടങ്ങിയിട്ടുണ്ട്..!}
ഇതിലെ ന്യായാ- ന്ന്യായങ്ങളെ കുറിച്ച് നാമൊക്കെ വാദ പ്രതിവാദങ്ങള്‍ നടത്തുമ്പോഴും,
ദശകങ്ങള്ക്കേരെ മുന്‍പേ നാം കണ്ട വിപ്ലവ മുന്നേറ്റങ്ങള്‍ ( സ്വതന്ത്ര സമര നാളുകള്‍) ഇതില്‍ നിന്നെരെ വിഭിന്നമായിരുന്നു... ഇവിടെയും, പ്രതിക്കൂട്ടിലാകുന്നത് രാജ്യങ്ങളിലെ സമൂഹങ്ങള്‍ അല്ല..
കഴിവ് കെട്ട ഭരണ കൂടങ്ങളിലെ അധികാരക്കൊതികളുടെയും , അഴിമതി ഭരണങ്ങളുടെയും ചീഞ്ഞ ഭാണ്ഡം പേറുന്ന രാഷ്ട്രീയങ്ങളാണ്...
( ഇന്ത്യയും ഇപ്പറഞ്ഞതില്‍ നിന്നും വിഭിന്നംമല്ല) ..
പേരില്‍ ജനാതിപത്യമുന്ടെന്നാലും ചില രാഷ്ട്രങ്ങളിലെ എകാതിപതികളുടെയും, സ്വെചാധിപതികളുടെയും പെരും വാഴചകള്ക്കിനി അധികം നാളുകളില്ലെന്നതും കാലം തരുന്ന ഒരു അറിവ്...
ഒരു തിരിച്ചറിവ്... !!
Subscribe to:
Posts (Atom)