Thursday, October 4, 2012

ദാരിദ്രം വോട്ടാക്കുന്നവരോട് ...





~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
                         സംസ്ഥാനത്തെ കേവല ദാരിദ്രം പത്തു വര്‍ഷം കൊണ്ട് ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ''കുടുംബ ശ്രീ മിഷന്റെ'' ലക്‌ഷ്യം..!ഒരു വ്യാഴ വട്ടം കഴിഞ്ഞു; ഇടതു രാഷ്ട്രീയ പുന്ഗവന്മാര്‍ പിതൃത്വം ഘോഷിക്കുന്ന ഈ ദാരിദ്ര നിര്‍മാര്‍ജന മഹാ മഹ പ്രസ്ഥാനം ജനിച്ചിട്ട്‌..ഇന്നും കോരന്മാര്‍ ദാരിദ്രത്തിന്റെ കയ്പ്പുനീര്‍ കുമ്പിളില്‍ത്തന്നെ മോന്തുന്നു.. രാഷ്ട്രീയ നപുംസകത്തിന്റെ , അഥവാ ഭരണ തന്ത്ര വിളംബരത്തിന്റെ നെറികെട്ട കാഹളങ്ങളില്‍ പെട്ടു  മുങ്ങുന്ന വെറും പ്രഹസനമായി പോയ വെറും ചുവപ്പ് നാട (പാവാട) !

                  ഇന്ന്...; ഒരു അഭിനവ ഗാന്ധി പുത്രന്‍ കാപട്യത്തിന്റെ വലതു പതിപ്പുമായി ''ജനശ്രീ മിഷന്‍ '' ( N.G.O) വിദൂഷക വേഷം കേട്ടിയാടുന്നതും സ്റ്റേറ്റ്ലെ കേവല ദാരിദ്രം ഇലായ്മ ചെയ്യുവാനാകില്ല.. വലതു രാഷ്ട്രീയ സംഘടനയുടെ ''ഉദര നിമിത്തം'' തന്നെയാകാം പരമ ലക്‌ഷ്യം..! ദാരിദ്രമെന്ന വാക്കും പേറി ജന നന്മയുടെ മൂടു പടവുമിട്ട് വേഷമാടുന്ന ഷണ്ട ജന്മങ്ങളെ കാലം പുറത്താക്കുമെന്നത് ചരിത്രം... 

                         ചരിത്രം തരുന്ന താക്കീതുകള്‍ക്കപ്പുറം ദുരധികാരം  കെട്ടിയാടിയ രാഷ്ട്രീയ ചാണക്യന്മാര്‍ ഇന്ന് ചുമരലങ്കരിക്കുന്ന പാര്‍ട്ടി ആപ്പീസുകളില്‍ മാത്രം വാഴട്ടെ.. നിയമത്തിന്റെയും നീതിയുടെയും നിയമ നിര്‍മാണത്തിന്റെയും ചന്ദ്രഹാസം ഉയര്‍ത്തി ഒരു ജനതയെ വഞ്ചിക്കാനിറങ്ങുന്നവര്‍ക്ക് കാലം തന്നെ ഉത്തരവും കൊടുക്കട്ടെ..

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
 

-- 

2 comments:

ഷാജു അത്താണിക്കല്‍ said...

ഒരു നബി വചനമുണ്ട്.......
ഭാരണ കർത്താക്കളുടെ വഞ്ചനയാണ്, ലോകത്തിലെ ഏറ്റവും വലിയ ചതി

Arifa Beegam. said...

You wrote it very well....