''Bapu, Bapu ,
you big fraud ,
we hate you..'' (മീന കന്തസാമി)
(ബാപ്പു, ബാപ്പു, മഹാ വഞ്ചകാ..ഞങ്ങള്‍ നിന്നെ വെറുക്കുന്നു... )
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
മീന കന്തസാമി...! പ്രശസ്ത ഇന്ത്യന്‍ ആംഗലേയ കവയിത്രി...
അവര്‍ എഴുതിയ കവിതയുടെ അവസാന വരികള്‍ ആണു മുകളില്‍... കാവ്യ ലോകത്ത് ഇന്ന് നടക്കുന്ന വാദ പ്രതിവാദ ചര്‍ച്ചകളില്‍ വായനക്കാരിലും, വിമര്‍ശന ,സ്തുതി ഗീത കൊക്കസ്സുകളിലും പുതു കോലാഹലത്തിന്റെ ഒരു ഒരു പുതിയ എല്ലിന്‍ കഷ്ണമെന്നു തന്നെയെന്നു ആ അവസാന വരികള്‍ എന്ന് തോന്നി പോകുന്നു...
ഒരു കവിയെ സംബന്ധിച്ചിടത്തോളം കവിത ആ വ്യക്തിയുടെ സ്വന്തം ആശയങ്ങളുടെയും, ആദര്‍ശങ്ങളുടെയും, കാഴ്ച്ചപ്പാടുകളുടെയും, നീതി ശാസ്ത്രങ്ങളുടെയും, തിരിച്ചറിവുകളുടെയും, ആത്മാവിഷ്ക്കരണം കൂടിയാണ്..എന്തെഴുതനമെന്നോ, എങ്ങെനെ, എപ്പോള്‍ ആരെ കുറിച്ചെഴുതനമെന്നോ എന്നത് വ്യക്തി സ്വാതന്ത്രത്തിന്റെ പരമാധികാരത്തിന്റെ സ്വന്തം ഇട്ടാ വട്ടങ്ങളില്‍ മാത്രം നില നില്‍ക്കുന്ന ഒന്നാണ്..(പ്രത്യേകിച്ചും ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലെ 'കവിയെന്ന' പൌരനില്‍) അതില്‍ രാഷ്ട്രത്തിനോ, ജുഡീഷറിക്കോ , ലെജിസ്ലേച്ചരിണോ കൈകടത്താന്‍ അവകാശമില്ലെന്ന് വിവക്ഷ,...
മൂഡ സങ്കല്പങ്ങള്‍ നെയ്ത ഒരു പാട് സമര നായകന്മാരുടെ സ്വപ്നങ്ങളുടെ കുരുതി കൊടുക്കലില്‍ നിന്നു ഉയര്‍ന്നു വന്നതാണിന്നത്തെ സ്വതന്ത്ര പരമാധികാര ഇന്ത്യാ മഹാരാജ്യം ..!അതിനു മജ്ജയും മാംസവും രക്തവും ഹോമിക്കേണ്ടി വന്ന കുറെ മൂഡാത്മാക്കളില്‍ ഒരുവന്‍ മാത്രമാണ് മഹാത്മാ പരിവേഷം ചാര്‍ത്തുന്ന 'മോഹന്‍ ദാസ് കരംചന്ദ് ഗാന്ധി '' .. ആ തിരിച്ചറിവ് , നവ സാമ്രാജ്യത്വ മഹാ ജാല ലോകത്ത് വിരാജിക്കുന്ന നമ്മിലെ പലരെയും പോലെ തന്നെ പ്രശസ്ത കവിയിത്രി (മഹാ) മീന കന്ത സാമിക്കും നന്നായി അറിയാം...
ഇനി കവിതയിലേക്ക്...;
'Bapu, Bapu ,
you big fraud ,
we hate you..'' (ബാപ്പു, ബാപ്പു, മഹാ വഞ്ചകാ..ഞങ്ങള്‍ നിന്നെ വെറുക്കുന്നു... ) സില്‍വിയാ പ്ലാത്തിന്റെ ''dady'' എന്ന കവിതയുടെ വായനയാണ് മീനാ കന്തസാമിയെ ഇത്തരം ഒരു ''വിവാദ' കവിത എഴുതാന്‍ പ്രേരിപ്പിച്ച തെന്നു അവര്‍ ആണയിടുന്നു...
(There's a stake in your fat black heart
And the villagers never liked you.
They are dancing and stamping on you.
They always knew it was you.
Daddy, daddy, you bastard, I'm through.-- by Sylvia Plath )
അതേ, ഒരു കവയിത്രി എന്ന നിലയില്‍ അവര്‍ എഴുതിയ കവിതയിലെ അവസാന വരികള്‍..ഇതാണ് നമ്മിലെ ''ഭാരതീയ ''വായനക്കാരനെ അസ്വസ്ഥമാക്കുന്നതും, ചില ഗാന്ധി വിരുദ്ധരെ ആവേശം കൊള്ളിക്കുന്നതും.. സമകാലിക ''കവിത വ്യവസായങ്ങളിലെ വര്‍ഗീകരണങ്ങളും , വൃത്ത നിബന്ധ , ആധുനികോത്തര, ഉത്തരാധുനിക വേര്തിരുവുകളും , കവിലോകം രാഷ്ട്രീയ ചേരി തിരിഞ്ഞുള്ള കുതികാല്‍ വെട്ടും ,പുറം ചോറിയലുകളും അവിടെ നില്‍ക്കട്ടെ.. ഈ ഒരു കവിതയുടെ പേരില്‍ മീനയുടെ പുസ്തകത്തിന്റെ പ്രസാധന ചടങ്ങില്‍ നിന്നും മലയാളത്തിന്റെ പ്രശസ്ത കവയിത്രി -ശ്രീമതി സുഗതകുമാരി പിന്നോക്കം നില്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുയ്ന്നോ?? സമകാലിക കാവ്യ സൃഷ്ട്ടികള്‍ പരിശോധിച്ചാല്‍ നീതിന്യായ വ്യവസ്ഥിതിയെ പോലും രൂക്ഷമായി വിമര്‍ശിക്കുന്ന കൃതികള്‍ സമ കാലിക എഴുത്തുകാര്‍ കുറിക്കുന്നില്ലേ"? ''ബാപ്പു, ബാപ്പു, മഹാ വഞ്ചകാ..ഞങ്ങള്‍ നിന്നെ വെറുക്കുന്നു...'' ഈ വരികളില്‍ എവിടെയാണ് ഗാന്ധി നിന്ദ? മറ്റു പലരുടെയും പോലെ ശ്രീമതി സുഗത കുമാരിക്ക് ഒരു വേള കണ്ണടച്ച് പ്രസാധന കര്‍മ്മം ചെയ്യേണ്ട ഒരു ശുഭ നിമിഷം മാത്രമായിരുന്നില്ലേ ഇപ്പോള്‍ പുകഞ്ഞു കത്തുന്ന ഈ വിവാദ കോലാഹലങ്ങള്‍..!
ഇന്ത്യന്‍ കാവ്യ ചരിത്രത്തിലെ ''ക്ലാസ്സിക് കവിത'' എന്നോ; ''ഉദാത്തമായൊരു കലാ സൃഷ്ട്ടി എന്നോ പൂവിട്ടു പൂജിച്ചു പേരിട്ടു വിളിക്കെന്ദത്തിനു പകരം ഗന്ധി നിന്ദയുടെ ഒറ്റ താര്‍ പരിവേഷം കെട്ടിച്ചു ഇതില്‍ നിന്നു പിന്‍ വാങ്ങേണ്ടിയിരുന്നില്ല അവര്‍.. എഴുത്തിലെ ജാതിയും, മതവും , വര്‍ണ്ണവും, ലിന്ഗവും, ദളിത -അവര്‍ണ്ണ-സവര്‍ണ്ണ വര്‍ഗ്ഗീകരണങ്ങള്‍ ,സമകാലിക കാവ്യ ലോകത്തെ കോമാളി വേഷം കെട്ടിക്കുമ്പോള്‍ മാവോയിസ്റ്റ് സ്നേഹവും, ദേശ ദ്രോഹവും, പാക്കിസ്ഥാന്‍ കൂറും വിളിച്ചോതിയും; കാല്‍ക്കാശിനു വിലയില്ലാത്ത അല്‍പ്പ നിമിഷത്തെ കയ്യടിക്കു വേണ്ടി മുറവിളി കൂട്ടുന്ന ജന്മങ്ങളെ ചടങ്ങില്‍ നിന്നു പിന്‍ വാങ്ങാതെ സ്നേഹപൂര്‍വ്വം ഉധ്ബോധിപ്പിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്..(അവര്‍ ഒരു ഗന്ധി ഭക്തയായിരുന്നു വെങ്കില്‍ ;അത് ശരിയായ ഗന്ധി മാര്‍ഗം)
എന്തായാലും ഈ കോലാഹലങ്ങള്‍ മലയാള മണ്ണിലെ കലാ-സാംസ്ക്കാരിക-സാഹിത്യ-മാധ്യമ- രംഗങ്ങളിലെ ഒരു വിഭാഗം ജനങ്ങളെ പ്രകൊപിപ്പിക്കുന്നതിനും (സുഗത കുമാരി-ഗാന്ധി സ്നേഹികള്‍), മറ്റൊരു വിഭാഗം സ്തുതിഗീത കൊക്കസ്സുകളെ (അതിര് കടക്കുന്ന മീന സ്നേഹികളെ) ഉയര്തിക്കാട്ടുന്നതിനും മാത്രം കാരണമായി,.ഒടുക്കങ്ങളില്ലാത്ത കാവ്യലോകത്തെ ഇത്തരം തൊഴുത്തില്‍ കുത്തല്കളുമായി മീനയ്ക്ക് പകരം നാളെ മണിമേകലയോ, കനി മൊഴിമാരോ വരുമായിരിക്കാം... എതിര്‍ക്കാന്‍ സുഗതകുമാരിക്ക് പകരം മറ്റു കവയിത്രികളും... ഇവരുടെയൊക്കെ കൊമ്പ് കൊര്‍ക്കലുകല്‍ക്കിടയില്‍ മരിച്ചു വീഴുന്ന ചിലതുണ്ട് ..ഭാഷയും കവിതയും ... മനസ്സില്‍ ഒരു തുണ്ട് കവിതയുമായി വായനക്കിരിക്കുന്ന ഭാഷാ സ്നേഹികള്‍... രാഷ്ട്രീയ, സാമുദായിക , സര്‍വ്വീസ് രംഗങ്ങളില്‍ നിന്നു വിഭിന്നമാണ് എഴുത്ത് കാരന്റെ സപര്യയുടെ ലോകം, സ്വന്തം ആശയങ്ങളും രാഷ്ട്രീയ ലാഭേച്ചയുടെ അല്പ്പത്വങ്ങളില്‍ കുടുങ്ങി എഴുത്തിനെ സ്വാര്‍ത്ഥ ലാക്കോടെ വ്യഭിചാരം ചെയ്യുന്ന എഴുത്തുകാര്‍ ഒന്നോര്‍ക്കുക...ചരിത്രത്തില്‍ നിങ്ങളുടെ സ്ഥാനം പടിക്ക് പുറത്താണ്...
അതേത് മീന കന്തസാമിയായാലും, സുഗത കുമാരിയായാലും....
കാലം കുറിക്കട്ടെ...
------------------------------------------------------------------------------------------------------------