Wednesday, October 5, 2011

നാടക രാഷ്ട്രീയങ്ങള്‍ക്കുള്ളിലെ ഒരേ വേഷങ്ങള്‍:




------------------------------------------------------------------------------



അഴിമതിക്കെതിരെയുള്ള യുദ്ധമാണിന്നിന്റെ സമകാലിക ദേശീയത! ഭാരത മഹാ രാഷ്ട്രീയ സമവാക്യങ്ങളിലെ കൌശല ചെപ്പുകള്‍ , ഇടതു-വലതു-മത-സാമുദായിക ഭേദമേന്യേ തുറന്നു കാണിക്കുന്നൊരുമത്സര മഹാമഹം! ...ബഹു കേമം..!!


മുഖ്യ ധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളായ (പ്രതി സ്ഥാനങ്ങള്‍?) കോണ്‍ഗ്രസ്സും, ബി ജെ പിയും , കമ്മ്യൂണിസ്റ്റ്‌ മാര്‍ക്കിസ്റ്റ് പാര്‍ട്ടികളും
എല്ലാം അഴിമതിക്കെതിരെ 'ഒറ്റക്കെട്ടായി ' കാണുമ്പോള്‍ പാവം നികുതിദായകനു സ്വപ്ന സാഫല്യം ...രോമഹര്‍ഷം....!

രാജ്യത്തെ ഫോര്‍ത്ത് എസ്റ്റെററുകളും ,ശത കൊടീശ്വരരും ,ആത്മീയ സാമിമാരും യുദ്ധ മുന്നണിയില്‍ ബാഡ്ജ് കുത്തി ജ്വലിക്കുമ്പോള്‍
അഴിമതി നിര്‍മാര്‍ജ്ജനം സ്വപ്നം കാണുന്ന രാജ്യത്തെ കാഴ്ച പൌരനു (സ്വപ്നജീവി!) കോള്‍ മയിര്‍!


എങ്കില്‍, എല്ലാരും മാനസാന്തരപ്പെട്ടmസ്ഥിതിക്ക് , രാജ്യത്ത് യഥാര്‍ത്ഥ അഴിമതിക്കാര്‍ ആരായിരുന്നു??


ഇപ്പോള്‍,ആരാണ്??

രാജ്യത്തെ മഹാ ഭൂരിപക്ഷം ധരിദ്രരോ?
ചേരി നിവാസികളോ?..

അതോ,

നിവൃത്തികേടിന്റെ പാതാള ഗര്‍ത്തത്തില്‍ കുടുങ്ങി ,
പത്തു കാശിനു സ്വന്തം അരക്കെട്ട് വില്‍ക്കേണ്ടി വന്ന വേശ്യകളോ??

തൊഴിലില്ലായ്മയില്‍ മുന്നോക്കം പായുന്ന രാജ്യത്തെ യൌവനങ്ങളോ? അതോ,
കാല്‍ക്കാശിനു വിലയില്ലാത്ത നിത്യ പട്ടിണി ജന്മങ്ങളോ??



ആരാണ് ???







----------------------------------------------------------------------------

3 comments:

Manu Nellaya / മനു നെല്ലായ. said...

2day,, Anna Hazare is the face of India's fight against corruption. He has taken that fight to the corridors of power and challenged the government at the highest level. People, the common man and well-known personalities alike, are supporting him in the hundreds swelling to the thousands.................. !! a great joke l continue again...!! ....

Angel... said...

''Freedom is not worth having if it does not include the freedom to make mistakes.''
(Mahatma Gandhi)

Arya. said...

ഒരേ വേഷങ്ങള്‍,..... nannaayirikkunnu....