ഫാസിസവും സദാചാര ഗുണ്ടായിസവും ഒരമ്മ പെറ്റ മക്കൾ തന്നെയാണ് അതിനെ നേരിടേണ്ടത് പുരോഗമന സമൂഹത്തിന്റെ ബാധ്യതയുമാണ് .. എന്നാൽ ഒരു ചുംബനത്തിലൂടെ സദാചാര/ ഫാസിസങ്ങളുടെ നട്ടെല്ലൊടിക്കാമെന്ന ആവേശം നവ ഗാന്ധിയൻ/ കൃസ്തു വചനങ്ങളുടെ ശാന്തി മന്ത്രമായിട്ടാണ് തോന്നുന്നത്... ക്രിയേറ്റീവ് ജെർണലിസത്തിന്റെ വർണ്ണ പേജുകളിൽ കിസ്സ് ഓഫ് ലവ് മുന്നേറ്റങ്ങൾ പൊടി പൊടിക്കുമ്പോൾ നിത്യ ജീവിതങ്ങളുടെ തെരുവിൽ നാമിന്നും നിന്നിടത്തു തന്നെയാണ് നില്ക്കുന്നത് എന്നത് ഒരു ഉട്ടോപ്പിയൻ കിനാവല്ലെന്നതും നിശ്ചയം..
വേണ്ടത് ക്യാമറ കണ്ണുകൾക്ക് വേണ്ടിയുള്ള വർണ്ണാഭ ചുംബനങ്ങലല്ല ; മറിച്ച് മാറ്റങ്ങള്ക്ക് വേണ്ടിയുള്ള ഒരൊറ്റ ജനതയുടെ വിപ്ലവ ചുംബനങ്ങളാണ് ...
നല്ല മാറ്റങ്ങള്ക്ക് മാത്രം ഐക്യപെടുന്നു ...
അഭിവാദ്യങ്ങൾ.