Saturday, February 2, 2013

സൂര്യനെല്ലി വിലാപങ്ങള്‍ ആവര്ത്തിക്കപ്പെടാതിരിക്കട്ടെ ..




________________________________________________________

നീതി നിക്ഷേധങ്ങളുടെ
ആവര്‍ത്തന ബലാത്സംഗങ്ങള്‍..!

അഭയയും,
 വിതുരയും, 
കിളിരൂരും , 
കവിയൂരും,
പറവൂരും...

 സ്ഥല കാലങ്ങളുടെ നാമ വ്യത്യാസങ്ങളില്‍ അവള്‍ പല പേരുകള്‍ പേറി.
.പ്രബുദ്ധരായ  നാം  മാനവും, പ്രാണനും  നഷ്ട്ടപെട്ട ആത്മാക്കളുടെ  നിലവിളികള്‍ക്കു കാതോര്‍ത്തു..
നീതിയും, നിയമവു നോക്കി പല്ലിളിച്ചു കൊണ്ട് ,
വേട്ടക്കാര്‍ പിന്നെയും ചോര കിണ്ണവും  പേറി അധികാര സിംഹാസനങ്ങളില്‍ തുടര്‍ന്നു ..
ഇരകള്‍ വേട്ടക്കാര്‍ക്ക് മുന്നില്‍ മാനാപമാനങ്ങളുടെ ചാട്ടവാറിനാല്‍  പ്രഹരം തുടര്‍ന്നു.. ഒരു കള്ളം നൂറു വട്ടം ആവര്‍ത്തിച്ചു ഇരയെ കുറ്റവാളിയാക്കി..നീതി പീഠങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഇരകളെ     പിഴച്ചവളായി  തന്നെ മുദ്ര കുത്തി!

ഒന്നര വ്യാഴ വട്ട കാലങ്ങളോളം മരിച്ചു ജീവിച്ച പെണ്‍കുട്ടിക്ക്   വൈകി വന്ന നീതിയുടെ  ആശ്വാസ സ്പര്‍ശനം ..!
 നീതി നിക്ഷേധങ്ങളുടെ ഇരുണ്ട മുറിയില്‍ രണ്ടു പതിറ്റാണ്ടോളം മരിച്ചു കഴിഞ്ഞവള്‍ക്ക് മഹാ നീതി പീഠം നീതി പകരുമെന്ന് പ്രത്യാശിക്കാം .. 
 നമ്മിലെ മനസ്സാക്ഷികള്‍ ഉണരട്ടെ.. ഭരിക്കുന്നവനായാലും നയിക്കുന്നവനായാലും ആട്ടിന്‍ തോലണിഞ്ഞു വരുന്ന ഇര പിടിയന്‍ പേപ്പട്ടികളെ ,നീതിയും, കാലവും, സമൂഹ മനസ്സുകളും തിരിച്ചറിയട്ടെ.... 
 സൂര്യനെല്ലി വിലാപങ്ങള്‍ ഇനിയും 
ആവര്ത്തിക്കപ്പെടാതിരിക്കട്ടെ ..


_____________________________________________________________________




(image courtesy to google)