Saturday, November 5, 2011

സ്ത്രീ സമത്വ വാദം... ചില കാണാപ്പുറങ്ങള്‍......





-------------------------------------------------------------------------------------
മധ്യകാല സമൂഹത്തില്‍ നില നിന്നിരുന്ന അടിമ സമ്പ്രദായത്തോളം തന്നെ പഴക്കമുള്ളതാണ് ലിംഗഭേദങ്ങളിലെ പദവിയെ കുറിച്ചുള്ള വാദങ്ങളും. ലിംഗഭേദത്തെ 'സെക്സ്' എന്നും, 'ജെന്ടെര്‍ ' എന്നും രണ്ടായി ഗണിച്ചുള്ള തല നാരിഴ പോസ്റ്റുമോര്ട്ടങ്ങളില്‍ കുടുങ്ങി പോകുന്നതാണ് ഇന്നിന്‍റെ ലിംഗ പക്ഷവാദങ്ങളിലെ ഒരു പോരായ്മ. സമകാലിക സ്ത്രീ പഠനങ്ങളിലെ കാപട്യങ്ങളുടെ പൊയ്മുഖങ്ങളെ വസ്തു നിഷ്ഠമായും, വിമര്‍ശനാത്മകമായും അന്യേഷിച്ചറിയെണ്ടതുണ്ട് .

സ്ത്രീ പുരുഷ ഭേതമന്യേ മനുഷ്യന്‍ എന്നത് ഒരു സാമൂഹ്യ ജീവിയാണ് . പ്രാചീന കാലം മുതല്‍ക്കേ പരിവര്‍ത്തനങ്ങളുടെ സാമൂഹ്യ വല്‍ക്കരണ പ്രക്രിയകളിലൂടെ കാലഭേധങ്ങളുടെ നാഴിക കല്ലുകള്‍ താണ്ടിയാണ് നാമിന്നു വേഷമാടുന്ന പരിഷ്കൃത സമൂഹത്തിന്റെ ജനനം .ഇക്കാലമത്രയും ഒരേ ദൂരം താണ്ടിയ മനുഷ്യ വര്‍ഗ്ഗത്തിന്റെ സൃഷ്ട്ടി രഹസ്യത്തോളം തന്നെ ആണ്‍ -പെണ്‍ പധവിഉടെ കോയ്മ ചരിത്രങ്ങള്‍ പിന്നിട്ട വഴികളില്‍ വാമൊഴിയായും, വരമൊഴിയായും ഏതൊരാള്‍ക്കും അറിവുള്ളതുമാണ്.

ലിംഗഭേദത്തിന്റെ പഠനങ്ങളില്‍ സ്ത്രീപക്ഷ ചിന്താധാരകള്‍ക്ക് മതിയായ സ്ഥാനമുണ്ടെന്നത് നേര് തന്നെ. എന്നാല്‍, ഈ പരിഷ്കൃത ലോകത്തും പക്ഷവാധങ്ങള്‍ക്ക് നാം നിശ്ചയിക്കുന്ന അളവ് കോലുകള്‍ ദശാബ്ധങ്ങളോളം പഴക്കമുള്ള തുരുമ്പെടുത്ത ഒരു ആയുധാമാനെന്നതാണ്‌ ഒരു വൈരുധ്യം.പുരാതന കാലം മുതലേ സ്ത്രീ 'ഇരയും' ,പുരുഷന്‍ 'വേട്ടക്കാരനുമായാണ്' കണ്ടുവരുന്നത്‌.. സാമൂഹിക സ്ഥാപനങ്ങളായ കുടുംബം, മതം, വിവാഹം തുടങ്ങിയവയിലെല്ലാം തന്നെ പുരുഷന്റെ തൊട്ടു കീഴിലാണ് സ്ത്രീക്ക് സ്ഥാനം നല്‍കിയിരുന്നത്. കാലമെരെയായിട്ടും,മതവും, മറ്റു സാമൂഹ്യ സ്ഥാപനങ്ങളും ഈ റോളുകളെല്ലാം സമര്‍ത്ഥമായി നിലനിര്‍ത്തി പോന്നിരുന്നത് കൊണ്ടാകാം സ്ത്രീ പക്ഷ ചിന്താധാരകളിലെ ,സ്ത്രീ സമത്വ വാദത്തിന്റെ ഉയര്ച്ചക്കുള്ള നിദാനം. ഏകലിന്ഗത്വ പരമായി മാനവിക ശാസ്ത്ര ശാഖ കളിലൂടെ എല്ലാം തന്നെ ലിംഗഭേദങ്ങളിലെ പുനര്‍ നിര്‍വചനം സാധ്യമാകുന്നതും, സ്ത്രീ സമത്വ വാദത്തിന്റെ പഴകിയ നീതി ശാസ്ത്ര സിദ്ധാന്തങ്ങളിലൂടെയാണ് .

സമ കാലിക ലിംഗഭേദങ്ങളിലെ ആശയ സംഘര്‍ഷങ്ങളില്‍ അകപ്പെടും മുന്‍പേ നാം ജീവശാസ്ത്രപരമായി സമൂഹത്തില്‍ ലിംഗഭേതം അനുഭവിക്കുന്നതെങ്ങിനെയെന്നു വസ്തു നിഷ്ഠമായും, ആത്മ നിഷ്ഠമായും പുനര്‍ ചിന്തനം ചെയ്യേണ്ടതുണ്ട്. ആണായാലും, പെണ്ണായാലും ഒരു വ്യക്തിയുടെ 'സെക്സ് ' തീരുമാനിക്കപെടുന്നത്‌ ശരീരഘടനയിലും , ജീവ ശാസ്ത്രപരവുമായാണ്.. സെക്സും , ജെന്ടരും തമ്മിലുള്ള വ്യത്യാസം കാണാത്തെ പോകുന്നു.... 'ജെന്ടെര്‍' എന്നാല്‍, ലിന്ഗ ഭേദത്തെ കുറിച്ചുള്ള സമൂഹത്തിന്റെ 'പ്രതീക്ഷയാണ്'.. ഒരു ജെന്ടെര്‍ വളരുന്ന ആണ്‍ കുറ്റിയില്‍ എന്താണോ സമൂഹം 'പ്രതീക്ഷിക്കുന്നത്' എന്നുള്ളതാണ്. പെന്ന്കുട്ടികളുടെ കാര്യത്തില്‍ മറിച്ചും... ഈ ജെന്ടെര്‍ റോള് പ്രകൃതി സാമൂഹ്യ ക്രിയയില്‍ അടിച്ചേല്‍പ്പിച്ച ഒരു ജീവ ശാസ്ത്ര സത്യമാനെന്നുള്ളത് പല സ്യൂഡോ സമത്ജ്വ വാദികളും കണ്ടിട്ടും കാണാത്തെ പോകുന്നു..

സ്ത്രീ പുരുഷന്മാര്‍ക്ക് പരസ്പ്പര വേഷ വിനിമയത്തിനുള്ള ഒരു അഭിലാഷമാണ് (അഭയം) സെക്സ് റോള്. ഇതിലും ലിന്ഗ ഭേതത്തിന്റെ എഴുതപ്പെടാതൊരു കണ്സെപ്റ്റ് സമൂഹം വഹിക്കുന്നതും കാണാം.. പുരുഷന്മാര്‍ ശക്തരും, യുക്തിപരമായി ചിന്തിക്കുന്നവരുമാനെന്നും, സ്ത്രീകള്‍ ദുര്‍ബലരും; വൈകാരികമായി ചിന്തിക്കുന്നവരുമാനെന്നും പൊതുവേ കരുതി പോന്നിരുന്നു. പുരുഷനെ ഉഗ്ര കോപിയും, സ്ത്രീയെ ശാന്ത ശീലയും ആയിട്ടാണ് പുരാണങ്ങളിലും ,വേദങ്ങളിലും വ്യാഖ്യാനിച്ചു വന്നിട്ടുള്ളത്. മിത്തുകളില്‍ മാത്രമല്ല സാഹിത്യത്തിലും, സാമൂഹ്യ ശാസ്ത്ര ചിന്തകളിലും വരെ ഈയൊരു കണ്സെപ്റ്റ് പുലര്‍ത്തി വന്നിരുന്നു.. ലിന്ഗ പരമായ അടിച്ചമര്‍ത്തലുകളും ,ജാതി, വര്‍ഗ്ഗ, മത, വര്‍ണ്ണ വിവേചനങ്ങളും സ്ത്രീവാധങ്ങളുടെ ഉയര്‍ച്ചക്ക് വളമേകിയ മണ്ണായിരിക്കാം.. പുരുഷന് വിതിടാനുള്ള ഉര്‍വ്വരയായ മണ്ണായി പെണ്ണിനെ കാണുന്ന അവസ്ഥക്കെതിരെ നവ സാമൂഹ്യ രാഷ്ട്രീയ തത്വശാസ്ത്രങ്ങളും ഇതൊന്നും പരിഗനിക്കാതിരിക്കുന്നതായും കാണാം.കാള്‍ മാര്‍ക്സിന്റെ വര്‍ഗ്ഗ-വര്‍ഗ്ഗ സംഘട്ടന വിശകലനങ്ങളില്‍ പോലും പെണ്ണിന്റെ സ്ഥാനം പിന്നിലായി കരുതപ്പെട്ടു. അവളുടെ പദവിയും, അവകാശവും നിക്ഷേധിക്കപ്പെട്ട അസ്വസ്ഥതകളില്‍ സമത്വ വാദ സിദ്ധാന്തങ്ങള്‍ അടിച്ചമാര്തപ്പെട്ടവരുടെ പ്രത്യയ ശാസ്ത്രമായി നില കൊണ്ട്.. സ്ത്രീ സമത്വത്തിനു വേണ്ടി ആദ്യമായി പോരാടിയ ഫ്രഞ്ച് ധീര വനിത 'ക്രിസ്ടന്‍ ഡെസ്പ്പിയന്‍' പോലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉദയം സ്ത്രീകളുടെ പദവി നിര്‍ണ്ണയത്തിന്റെ ആധാര ശിലായാകുമെന്ന കരുതിയിട്ടുണ്ടാകില്ല ..അതും കാലത്തിന്റെ കുറിപ്പ്..

ഇരുപതാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത ലിബറല്‍ ഫെമിനിസം ,മാര്‍ക്സിസ്റ്റ്‌ ഫെമിനിസം, റാഡിക്കല്‍ ഫെമിനിസം, സോഷ്യല്‍ ഫെമിനിസം എന്നീ സ്ത്രീപക്ഷ ചിന്താ ധാരകള്‍ ലോക രാഷ്ട്രങ്ങളുടെ അതിര്‍ വരമ്പുകള്‍ ഭേദിച്ചു സ്ത്രീ ലോക സമൂഹത്തില്‍ ഒന്നടങ്കം ആശയം പാകിയ ഒരു പ്രതിഭാസം തന്നെയായിരുന്നു.ഇന്നിന്‍റെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ മാന്ത്രിക വേഗമോ, ഇലക്ട്രോണിക് മീഡിയകളുടെ അതി ഭാവുകതത്തിന്റെ എടുത്തുകാട്ടലുകളോ ഇല്ലാത്തൊരു കാല ഘട്ടത്തിലാണ് ഈ സമത്വ വാദ -ആശയ-ആദര്‍ശങ്ങളുടെ കുത്തൊഴുക്കില്‍ സ്ത്രീ ലോകം വര്‍ണ്ണ,വര്‍ഗ്ഗ,ഭാഷ,ദേശ ഭേദമന്യേ കൈ കോര്‍ത്തിരുന്നത്.

ലൈംഗികത ഒരു സ്വയം നിര്‍ണ്ണയ അവകാശമാണ് അതിലെ ആണ്‍-പെണ്‍ കൊയ്മകളെ സൃഷ്ട്ടിക്കുന്നതും ഒരു പരിധി വരെ വിവാഹമെന്ന സാമൂഹ്യാഗീകാരമുള്ള ചടങ്ങുകളാണ്. കാലമെരെയായിട്ടും, ഈ ഈ ആശയ ആദര്‍ശ പ്രാസങ്ങികരെല്ലാം തന്നെയും ഈ ചടങ്ങുകളിലൂടെയാണ് ഈ സമൂഹത്തില്‍ ഭാഗ ഭാക്കാകുന്നത്.. (യുക്തിവാദികള്‍ പോലും) സ്ത്രീക്കെതിരായ അക്രമം ''നിയമപരമായി '' തുടങ്ങുന്നത് വിവാഹത്തിലൂടെയാണെന്ന് റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ വാദിക്കുന്നു.. ആദ്യ രാത്രികളിലെ നിലവിളികള്‍ തെന്നെ അതിനുള്ള തെളിവുകള്‍ എന്നും...!
കാലമേറെ കഴിഞ്ഞു,ഈ ആധുനികോത്തര കാലത്തില്‍ പുരോഗതിയുടെ ന്യൂട്രിനോ വേഗങ്ങള്‍ ഓടി തോല്‍പ്പിക്കുന്ന നമ്മുടെ ജീവിതഘട്ടത്തിലും ,സ്ത്രീ സമത്വ വാദം അതിന്റെ പഴഞ്ജന്‍ കുപ്പിയില്‍ തന്നെ പുതിയ ലേബലില്‍ വിപണം ചെയ്യുന്ന വര്‍ണ്ണ കാഴ്ചകലാണിന്നു! രാഷ്ട്രീയ ,സാമുദായിക, തൊഴിലാളി സംഘടനകളുടെയും. ഗവണ്‍മെന്റെതര സ്ത്രീ സന്ഖടനകളുടെയും ചട്ടുകമായി കഴിഞ്ഞിരിക്കുന്നു പക്ഷവാദ-സമത്വവാദ സംഘടനകളില്‍ ഏറെയും..! കാലാനുസൃതമായി ചിന്തിക്കാതെ സ്ത്രീ പുരുഷനൊപ്പം തന്നെ പദവിയിലും, മാനുഷിക മൂല്യങ്ങളിലും തുല്യം നില്‍ക്കുന്നവലാനെന്ന സത്യ വസ്തുതകള്‍ക്ക് കോട്ടം തട്ടുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സ്ത്രീ സമൂഹത്തിന്റെ ലക്ഷ്യങ്ങളെ മുനയോടിക്കാനെ ഉതകുകയുള്ളൂ എന്നത് മുന്‍പേ ഗമിക്കുന്ന ''കപട ഗോക്കളുടെ'' രാഷ്ട്രീയ അത്യാര്ത്തിയുടെ അടങ്ങാത്ത പാപ ഫലമാണ്!

സ്ത്രീകള്‍ക്കെതിരായ അക്രമ പര്‍വ്വങ്ങള്‍ നമ്മുടെ ദൈവത്തിന്റെ 'സ്വന്തം ഭൂമിയില്‍ ' സ്ഥല നാമങ്ങളുടെ അല്‍ഫബെറ്റിക് ഓര്‍ഡറില്‍ ദിനം പ്രതിയെന്നോണം അരങ്ങേറുമ്പോള്‍ ,സ്റ്റേറ്റ് തലത്‌ലും, ദേശീയ തലത്തിലും മറവിയുടെയും, ഭരണ കൂട നിഷ്ക്രിയത്വതിന്റെയും മാറാലയില്‍ കുടുങ്ങി ,ക്രിയേറ്റീവ് ജേണലിസത്തിന്റെ അതി സെന്‍സേഷനല്‍ ഭൂതം കൊണ്ടാടുന്ന മേനി കൊഴുപ്പുള്ള സ്ത്രീ വിലാപങ്ങള്‍ മാത്രമായി പതിഞ്ഞു ഒടുങ്ങുന്നു എല്ലാ നിലവിളികളും എന്നത് തികച്ചും വേദനാ ജനകം തന്നെ..സമകാലിക സത്ത ഉള്‍ക്കൊള്ളാതെ നാമ മാത്രമായ തുടരുന്ന സ്ത്രീ സമത്വ ആശയ സംഘടനകള്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ സ്ത്രീപീടനം എന്നേ ലേബലില്‍ മാത്രം കുരുക്കിട്ടു ശ്വാസം മുട്ടിച്ചു കൊല്ലാതെ, ആണ്‍ പെണ്‍ ഭേതമന്യേ മനുഷ്യ രാശിക്ക് മൊത്തമായ അക്രമമായി എടുത്തു കാണിക്കുവാനുള്ള ചങ്കൂറ്റം ആര്‍ജിക്കണം...രാഷ്ട്രീയ ,സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാനിച്ചു പദങ്ങളെ ആശയങ്ങളെ സ്വന്തം പൂക്കേറ്റില്‍ തിരുകി മേലാല കൊച്ചമ്മ ചമയുന്ന സ്ത്രീ ശത്രുക്കള്‍ തെന്നെയും സ്ത്രീ സമത്വത്തിനു തുരങ്കം വെക്കുന്ന കാഴ്ചയാണിന്നു....ഭരണകൂടങ്ങളും ,നിയമ നിര്‍മ്മാന്‍ സഭകളും, ജുദീഷരിയും, പത്ര ധര്‍മം യഥാര്‍ത്ഥ രീതിയ്ളി കൊണ്ടുപോകുന്ന ചില സ്ഥാപനങ്ങളും ഭേതങ്ങള്‍ കൈവിട്ടു മാനവികതയുടെ ഒരേ വര്‍ണ്ണ ആശയങ്ങള്‍ മനസ്സിലും പ്രവര്‍ത്തിയിലും ഉള്‍ക്കൊല്ലെന്ടധ്തുണ്ട്..മാനവികതയും, സഹജീവികളുടെ സുരക്ഷയും , ക്ഷേമവും എന്നത് ഓരോ ഒരുവന്റെയും കര്‍ത്തവ്യം കൂടിയാണ്...ഇതെല്ലാം സ്വാര്‍ത്ഥ താല്പ്പര്യക്കാരുടെ മേലാള വ്യവസ്ഥിതിയില്‍ പെടാതെ എന്ന് പ്രാവര്തികമാകുന്നുവോ അന്ന്സമത്വ വാദങ്ങളുടെ അനാവശ്യ ചര്‍ച്ചകള്‍ക്ക് വിരാമമായി തീരും..സ്ത്രീയും, പുരുഷനും പരസ്പ്പര പൂരകങ്ങലാനെന്നു തിരിച്ചറിവില്‍ സാമൂഹിക സഹാവര്തിത്വം പ്രാവര്‍ത്തികമാക്കുക തന്നെ ചെയ്യും..അവിടെ പദവികള്‍ ക്ക് പ്രസക്തി നശിക്കുന്നു...പദവിയുടെ ഒരേ തുല്യത മാത്രം...മാനവികത..!മനസ്സുമനസ്സിനെ തിരിച്ചറിയുന്ന മനുഷ്യന്‍ എന്ന സാമൂഹിക ജീവിമാത്രം....!

-------------------------------------------------------------------------------------------------(മനു നെല്ലായ- പാലക്കാട്)